DCBOOKS
Malayalam News Literature Website

‘വേര്‍ഡ് ടു സ്ക്രീന്‍ മാര്‍ക്കറ്റ്’ വേദിയില്‍ എം. മുകുന്ദനും അനിത നായരും

ഇരുപതാമത് മുംബൈ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ‘വേര്‍ഡ് ടു സ്‌ക്രീന്‍ മാര്‍ക്കറ്റ്’ എന്ന പരിപാടിയ്ക്ക് തുടക്കം കുറിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ ഭാഷകളില്‍ നിന്നുള്ള ഏകദേശം 200-ഓളം കൃതികള്‍ ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഈ വര്‍ഷം പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട കൃതികളുടെ എഴുത്തുകാരുമായുള്ള സംവാദവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് പ്രശസ്ത എഴുത്തുകാരായ എം. മുകുന്ദനും അനിത നായരും പങ്കെടുത്തു. സിനിമക്കായി ഒരു ഒരു സാഹിത്യകൃതി തെരഞ്ഞെടുക്കുന്നതിലെ സാംഗത്യവും അതിലെ സാധ്യതകളെ കുറിച്ചുമാണ് ഇരുവരും വേദിയില്‍ സംസാരിച്ചത്. സംവിധായകന്‍ ഒരു സാഹിത്യകൃതി തെരഞ്ഞെടുക്കുമ്പോള്‍ അതിലെ ആത്മാവ് നഷ്ടപ്പെടാതെ, വിശ്വാസ്യത പുലര്‍ത്തി, സിനിമകളുടെ സ്ഥിരം ചേരുവകള്‍ക്കായി മാറ്റിയെഴുതാതെ എങ്ങനെ ഒരു ഒരു കലാമൂല്യമുള്ള ചലച്ചിത്രഭാഷ്യമാക്കി രൂപപ്പെടുത്തിയെടുക്കാം എന്നതിനെ കുറിച്ച് വിശദമായി തന്നെ ഇരുവരും സംവാദത്തിനിടെ സംസാരിച്ചു.

സംവാദത്തിനിടെ എം മുകുന്ദനും അനിത നായരും

ഇത് മൂന്നാമത്തെ തവണയാണ് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി വേര്‍ഡ് ടു സ്‌കീന്‍ എന്ന പരിപാടി നടത്തുന്നത്. ഇത്തവണ ഈ പരിപാടിയിലേക്ക് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഏഴ് സാഹിത്യകൃതികള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ കമലാ ദാസ് രചിച്ച മൈ സ്റ്റോറിനളിനി ജമീലയുടെ ആത്മകഥ ഞാന്‍ ലൈംഗികത്തൊഴിലാളിജി.ആര്‍ ഇന്ദുഗോപന്‍ തയ്യാറാക്കിയ തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ എന്നിവയും ഫിക്ഷന്‍ വിഭാഗത്തില്‍ കെ.ആര്‍ മീരയുടെ നോവലായ ആരാച്ചാര്‍, വി.ജെ.ജെയിംസിന്റെചോരശാസ്ത്രംടി. ഡി രാമകൃഷ്ണന്‍ രചിച്ച ഫ്രാന്‍സിസ് ഇട്ടിക്കോരബെന്യാമിന്റെമഞ്ഞവെയില്‍ മരണങ്ങള്‍ എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഓഗസ്റ്റ് 30-31 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യയിലെ വിവിധ ഭാഷയില്‍ നിന്നുള്ള എഴുത്തുകാര്‍, പ്രസാധകര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഡി.സി ബുക്‌സും ഈ പരിപാടിയില്‍ പങ്കെടുക്കുന്നു.

സിനിമയെയും സാഹിത്യത്തെയും കോര്‍ത്തിണക്കുന്ന ആനുവല്‍ വേര്‍ഡ് ടു സ്‌ക്രീന്‍ എന്ന ഈ പരിപാടിയില്‍ സിനിമയാക്കാന്‍ സാധ്യതയുള്ള കഥ,നോവല്‍, ജീവചരിത്രം എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട കൃതികളാണ് മത്സരത്തിനായി അയച്ചത്. ഇതില്‍ ഏഴ് കൃതികളാണ് ഫൈനല്‍ റൗണ്ടില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

Comments are closed.