ഒ.എന്‍.വി കുറുപ്പിന്റെ മൂന്നാം ചരമവാര്‍ഷികാചരണം ഫെബ്രുവരി 13-ന്
അനവദ്യസുന്ദരങ്ങളായ കവിതകള്‍ കൊണ്ടും അനുഭൂതിജനകങ്ങളായ ഗാനങ്ങള്‍ കൊണ്ടും മലയാളിയുടെ മനസ്സിനെ നവോന്മേഷ ശാലിയായ ഭാവതലങ്ങളിലേക്കുയര്‍ത്തിയ പ്രിയകവി ഒ.എന്‍.വി കുറുപ്പിന്റെ മൂന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരം ഒ.എന്‍.വി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
2019 ഫെബ്രുവരി 13-ന് രാവിലെ പത്തു മണിക്ക് ഭാരത് ഭവനില്‍ സെമിനാറോടെ പരിപാടികള്‍ ആരംഭിക്കും. വൈകിട്ട് ആറു മണിക്ക് ടാഗോര്‍ തീയറ്ററില്‍ ഒ.എന്‍.വി സ്മൃതിസന്ധ്യയും സംഗീതസന്ധ്യയും നടക്കും. സ്മൃതിസന്ധ്യയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, എം.പി വീരേന്ദ്രകുമാര്‍, ഡോ.പി.വേണുഗോപാലന്‍ എന്നിവര്‍ പങ്കെടുക്കും.
Comments are closed.