മലയാള കാവ്യശാഖയ്ക്ക് ഒരതുല്യ മുതല്‍ക്കൂട്ട് ‘തിരഞ്ഞെടുത്ത കവിതകള്‍-അക്കിത്തം’
‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ രചിച്ച് സ്വയം ഇതിഹാസമായി മാറിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടപറയുമ്പോള്‍ മലയാള കാവ്യശാഖയ്ക്ക് അദ്ദേഹം സമ്മാനിച്ച അമൂല്യങ്ങളായ സംഭാവനകളെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ കഴിയുമോ? വിവിധ സാഹിത്യ ശാഖകളില്‍ കൈമുദ്ര പതിപ്പിച്ച അക്കിത്തത്തിന്റെ പ്രസിദ്ധ രചനകളില്‍നിന്നും തിരഞ്ഞെടുത്ത കവിതകളാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘തിരഞ്ഞെടുത്ത കവിതകള്‍-അക്കിത്തം’.
എം.ടി.യുടെ ഓര്‍മ്മക്കുറിപ്പും പ്രൊഫ. എം.തോമസ് മാത്യുവിന്റെ പഠനവും ഉള്‍പ്പെടുത്തിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമാഹരണം: പി.എം. നാരായണന്‍, പ്രൊഫ. കെ. ഗോപാലകൃഷ്ണന്‍, ആത്മാരാമന്‍.
അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കൃതിയില്‍ നിന്നാണ് പ്രമാദമായ ‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം’ എന്ന വരികള്‍ പിറന്നത്. കവിതയില്‍ ആധുനികതയുടെ വെളിച്ചം നിറച്ച ഇതിഹാസമാണ് മഹാകവി അക്കിത്തം. 1952ല്‍ പ്രസിദ്ധീകൃതമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന ഖണ്ഡകാവ്യത്തിലൂടെയാണ് ആധുനികത മലയാള കവിതയിലേക്ക് കയറി വരുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, വെണ്ണക്കല്ലിന്റെ കഥ, മധുവിധു, ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകള്‍ ), നിമിഷ ക്ഷേത്രം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, അക്കിത്തം കവിതകള്‍: സമ്പൂര്‍ണ്ണ സമാഹാരം, സമത്വത്തിന്റെ ആകാശം, സ്പര്‍ശമണികള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.