‘തിരഞ്ഞെടുത്ത കഥകള്‍’ എന്‍ രാജന്‍
എൻ. രാജന്റെ ഇതുവരെ പല കാലങ്ങളിലായി പ്രസിദ്ധീകരിച്ച ചെറുകഥകളിൽനിന്ന് ആനുകാലിക പ്രസക്തവും മികവുറ്റതുമായ മുപ്പത്തൊൻപത് ചെറുകഥകളാണ് ‘തിരഞ്ഞെടുത്ത കഥകളി’ ൽ സമാഹാരിച്ചിരിക്കുന്നത്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം. സാധാരണക്കാരും ഇടത്തരക്കാരുമായ മനുഷ്യരുടെ പലേതരം അനുഭവമണ്ഡലങ്ങളെയാണ് ഈ കഥകൾ അടയാളപ്പെടുത്തുന്നത്.
എൻ. രാജന്റെ ആദ്യ കഥാസമാഹാരം 1990-ല്‍ പ്രസിദ്ധീകരിച്ച ‘പുതൂര്‍ക്കരയുടെ പുരാവൃത്തങ്ങളാണ്’. മദ്ധ്യേയിങ്ങനെ, സഹയാത്രികന്‍, മൂന്നു മുടിവെട്ടുകാര്‍, ഉദയ ആര്‍ട്‌സ് & സ്‌പോർട്‌സ് ക്ലബ്ബ് എന്നീ ചെറുകഥാ സമാഹാരങ്ങളും അച്ഛന്‍: ഒരു വലിയ പാഠം, എം.ടി: വാക്കുകളും വഴികളും എന്നീ കൃതികളും പ്രസിദ്ധീകരിച്ചു. അബുദാബി ശക്തി അവാർഡ്, ഇടശ്ശേരി, പവനന്‍, ടി.വി. കൊച്ചുബാവ സ്മാരക പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദേശാഭിമാനി വാരിക ചീഫ് സബ് എഡിറ്ററായിരുന്നു.
Comments are closed.