MOUSTACHE : പുസ്തകചര്‍ച്ച ഇന്ന്, എസ് ഹരീഷും മനു എസ് പിള്ളയും പങ്കെടുക്കും
ഇന്ന് (2020 ഒക്ടോബര്‍ 28 ) #TheJCBPrizeTea- യില്‍ MOUSTACHE -നെക്കുറിച്ച് സംഘടിപ്പിച്ചിരിക്കുന്ന ചര്‍ച്ചയില്‍ എസ് ഹരീഷും മനു എസ് പിള്ളയും സംസാരിക്കും. വൈകുന്നേരം 6.30 ന് നടക്കുന്ന ചര്‍ച്ചയുടെ ഭാഗമാകാന്‍ ക്ലിക്ക് ചെയ്യൂ. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിനായുള്ള 2020ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുകയും നോവലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന സിരീസാണ് #TheJCBPrizeTea.
അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതിജീവിതത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കുന്ന നോവലാണ് മീശ. തീവ്രഹിന്ദുത്വവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് വാരികയില്‍നിന്ന് പിന്‍വലിക്കപ്പെട്ട നോവല്‍ പിന്നീട് ഡി സി ബുക്‌സാണ് 2018-ല്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. എഴുത്തുകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച മീശ നോവല്‍ മലയാള നോവല്‍ സാഹിത്യചരിത്രത്തില്‍ നാഴികക്കല്ലായി മാറുകയായിരുന്നു.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എസ്.ഹരീഷിന്റെ പ്രശസ്ത നോവല്‍ മീശയുടെ ഇംഗ്ലീഷ് വിവര്‍ത്തനം Moustache ഉള്‍പ്പെടെ 5 പുസ്തകങ്ങളായിരുന്നു 2020-ലെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത്. നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ജയശ്രീ കളത്തിലാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജെസിബി പുരസ്‌കാരം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്നത്.
എസ് ഹരീഷിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
എസ് ഹരീഷിന്റെ Moustache എന്ന നോവല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.