എന്‍. പ്രഭാകരന്റെ ‘തീയൂര്‍രേഖകള്‍’ ; ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി
എന്‍. പ്രഭാകരന്റെ ‘തീയൂര്‍രേഖകള്‍’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങി. ഹാര്‍പ്പര്‍ കോളിന്‍സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് അമിത് മല്‍ഹോത്രയാണ്. ഡിസി ബുക്‌സാണ് മലയാളം പതിപ്പിന്റെ പ്രസാധകര്‍. പുസ്തകം ഉടന്‍ കടകളില്‍ ലഭ്യമാകും. ജയശ്രീ കളത്തിലാണ് വാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
കാണാതാകുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും ഗ്രാമമെന്ന നിലയ്ക്ക് കുപ്രസിദ്ധമായിത്തീര്‍ന്ന പ്രദേശമാണ് തീയൂര്‍. ഈ ഗ്രാമത്തെ പറ്റി എന്‍ പ്രഭാകരന് ഒരുക്കിയ നോവലാണ് തിയ്യൂര്‍ രേഖകള്‍. പ്രാദേശിക ചരിത്രാഖ്യാനമല്ല തീയൂര്‍രേഖകളില്‍ (1999) കാണുന്നത്. നോവല് രൂപത്തെത്തന്നെ പുതുക്കിപ്പണിയുന്നതിനൊപ്പം രാഷ്ട്രശരീരത്തിന്റെ നിശിതമായ പുനര്‍നിര്‍വ്വചനവും വിമര്‍ശനവും ഇതു ലക്ഷ്യം വെക്കുന്നുണ്ട്. എന്‍. പ്രഭാകരന്റെ നോവലുകള്‍ പൊതുവില്‍ രാഷ്ട്രീയവിമര്‍ശത്തിനും വിചാരണയ്ക്കുമാണ് ശ്രദ്ധിക്കുന്നത്. അത്തരത്തില്‍ ഏറ്റവും ശ്രദ്ധേയമായ രചനയാണ് എന്‍. പ്രഭാകരന്റെ തിയ്യൂര്‍ രേഖകള്‍
Comments are closed.