DCBOOKS
Malayalam News Literature Website

ആവിഷ്‌കാരത്തിനെന്നും സ്വാതന്ത്ര്യം

 

കേരള സാഹിത്യോത്സവത്തിന്റെ മൂന്നാം ദിവസം വേദി എഴുത്തോലയില്‍ ലോകം, എഴുത്തുകാരന്‍, വാക്കുകള്‍, എന്ന വിഷയത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ചേരന്‍ രുദ്രമൂര്‍ത്തി, പെരുമാള്‍ മുരുകന്‍, ടി.ഡി. രാമകൃഷ്ണന്‍ എന്നിവര്‍ സംവദിച്ചു. നിലവിലുള്ള രാഷ്ടീയ നിലപാടുകള്‍ സാഹിത്യകാരനെന്ന നിലയില്‍ എത്രത്തോളം സ്വാധീനിക്കുന്നു എന്ന ചോദ്യത്തോടെ ആരംഭിച്ച ചര്‍ച്ചയില്‍ ശ്രീലങ്കന്‍ തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയനായ കവി ചേരന്‍ രുദ്രമൂര്‍ത്തി പറയുന്നത് ഒരു തമിഴ് എഴുത്തുകാരനായ അദ്ദേഹത്തെ രാജ്യത്തു നിന്നു പുറത്താക്കിയപ്പോള്‍ അദ്ദേഹം തന്റെ സ്വന്തം നിലനില്‍പ്പിനു വേണ്ടി പ്രതിരോധിക്കുകയായിരുന്നു എന്നാണ്.

1956 ല്‍ സിംഹള ശ്രീലങ്കക്കാര്‍ അവരുടെ സിംഹള ഭാഷയെ ഏക ഔദ്യോഗിക ഭാഷയാക്കിയ ഒരു സാഹചര്യത്തില്‍ ഒരു രാജ്യത്തിലെ അവകാശം നിഷേധിച്ചതായി മനസ്സിലാക്കാം. അത് ജനങ്ങളെ മാത്രമല്ല എഴുത്തുകാരേയും, മാധ്യമപ്രവര്‍ത്തകരേയും, കലാകാരന്‍മാരേയും ബാധിച്ചു. പിന്നീട് അവരുടെ സംസ്ഥാനത്തെ മാറ്റി നിര്‍ത്തപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തു. പിന്നീട് നാല്‍പ്പത് വര്‍ഷത്തോളം സമാധാനമായി ജീവിച്ചു.

അവര്‍ ഗാന്ധിജിയുടെ വരികള്‍ സ്വീകരിക്കുകയും അഹിംസയുടെ വഴിയെ പോവുകയും ചെയ്തു. 1972 ല്‍ എത്തുമ്പോളേക്കും അതുകൊണ്ടൊരു പ്രയോജനവും ഉണ്ടായില്ല എന്ന സത്യം മനസ്സിലാക്കുകയും ചെയ്തു എന്നദ്ദേഹം വ്യക്തമാക്കി. എന്‍. ശ്രീരാമന്റെ രചനയില്‍ ജാതി പേരുപോലുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്താതെ അത്തരം സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്നും മാറി രചന നിര്‍വഹിച്ചുവെന്ന് പെരുമാള്‍ മുരുകന്‍ പറഞ്ഞു. സര്‍ഗ്ഗാത്മക ആവിഷ്‌കാരത്തിന്റെ കുറവ് നിലവില്‍ കാണപ്പെടുന്നു എന്ന് പെരുമാള്‍ മുരുഗന്‍ അഭിപ്രായപ്പെട്ടു.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

 

Comments are closed.