DCBOOKS
Malayalam News Literature Website

സിസ്റ്റര്‍ അഭയയും ഒ.വി ശാന്തയും

ഇ.കെ പ്രേംകുമാര്‍

28 വര്‍ഷം മുന്‍പു കോട്ടയത്ത് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊന്നുതള്ളിയവര്‍ക്കു കോടതി ഡിസംബര്‍ അവസാനവാരം ശിക്ഷ വിധി
ച്ചപ്പോള്‍ മലയാള സാഹിത്യത്തിന്റെ തെമ്മാടിക്കുഴിയില്‍നിന്ന് ‘പ്രേതങ്ങള്‍ സഞ്ചരി
ക്കുമ്പോള്‍’ എന്ന കഥ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. കന്യാസ്ത്രീ മഠത്തിന്റെ പശ്ചാ
ത്തലത്തില്‍ 67 വര്‍ഷം മുന്‍പൊരു വിചിത്ര ഭാവനയാണ് വിജയന്റെ അനുജത്തി
ശാന്തയുടെ കഥ.

വെള്ളിനിലാവിലുയര്‍ന്ന പ്രേതങ്ങളെപ്പോലെ ഭീമാകാരങ്ങളായ സൂചിയിലമരങ്ങള്‍ ചൂളമിട്ടുകൊണ്ടിരുന്ന രാത്രികളില്‍ മരിച്ചുപോയ കന്യാസ്ത്രീകളുടെ പ്രേതങ്ങള്‍ കൊന്തകള്‍ കിലുക്കി നടന്നു പോകുന്ന വിഭ്രാന്തഭാവന. പൈശാചികമായ ചിലമ്പൊച്ച മുഴങ്ങുന്ന പ്രേതകഥകളെക്കുറിച്ചു ജിജ്ഞാസ അടക്കിവയ്ക്കാനാകാതെ ജനല്‍ വാതിലിലൂടെ എത്തിനോക്കിയ കോണ്‍വന്റ് വിദ്യാര്‍ഥിനികള്‍ കണ്ട രാത്രിക്കാഴ്ചകള്‍.

ഏകദേശം ഏഴു പതിറ്റാണ്ടു മുന്‍പ് ഒ.വി.ശാന്ത എന്ന ഇരുപതു വയസ്സുകാരി ഈ കഥയെഴുതി ക
യ്യെഴുത്തുപ്രതി വായിക്കാന്‍ കൊടുത്തപ്പോള്‍ പ്രോത്സാഹനം മാത്രമല്ല, ചിത്രീകരണവും സമ്മാനിക്കുകയായിരുന്നു വാത്സല്യനിധിയായ ഏട്ടന്‍ ഒ.വി.വിജയന്‍.

pachakuthira28 വര്‍ഷം മുന്‍പു കോട്ടയത്ത് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ കൊന്നുതള്ളിയവര്‍ക്കു കോടതി ഡിസംബര്‍ അവസാനവാരം ശിക്ഷ വിധിച്ചപ്പോള്‍ മലയാള സാഹിത്യത്തിന്റെ തെമ്മാടിക്കുഴിയില്‍നിന്ന് ‘പ്രേതങ്ങള്‍ സഞ്ചരിക്കുമ്പോള്‍’ എന്ന കഥ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. കന്യാസ്ത്രീ മഠത്തിന്റെ പശ്ചാത്തലത്തില്‍ 67 വര്‍ഷം മുന്‍പൊരു വിചിത്ര ഭാവനയാണ് വിജയന്റെ അനുജത്തി ശാന്തയുടെ കഥ.

പ്രേതങ്ങള്‍ സഞ്ചരിക്കുമ്പോള്‍ 1953 ഓഗസ്റ്റ് 22ന്, മദിരാശിയില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന ‘ജയകേരളം’ വാരികയിലാണ്, ഒ.വി. ശാന്തയുടെ ‘പ്രേതങ്ങള്‍ സഞ്ചരിക്കുമ്പോള്‍’ എന്ന കഥ അച്ചടിച്ചു വന്നത്. കോണ്‍വെന്റ് വിദ്യാര്‍ഥിനിയായ ആഖ്യാതാവും സില്‍വിയ എന്ന കൂട്ടുകാരിയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ‘നണ്‍സ് ലോഡ്ജി’ലെ അന്തേവാസികളാണവര്‍. സില്‍വിയയ്ക്കു ജനിച്ച അവിഹിതസന്തതിയുടെ പിതൃത്വം ഒരു പുരോഹിതനാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് കഥയുടെ നാടകീയ തുടക്കം. അര്‍ധരാത്രിയില്‍ കൊന്തകള്‍ കിലുങ്ങിപ്പോവുന്ന ശബ്ദം കേട്ട് ഭയചകിതരായി പുതപ്പിനുള്ളില്‍ അഭയം തേടുന്ന വിദ്യാര്‍ഥിനികള്‍. പ്രേതകഥകളെ അനുസ്മരിപ്പിക്കുന്നവയായിരുന്നു ആ ശബ്ദങ്ങള്‍. അവ പ്രേതങ്ങളുടെ സഞ്ചാരമാണെന്നാണ് അന്തേവാസികളില്‍ പലരും വിശ്വസിക്കുന്നതും കൂടുതല്‍ അന്വേഷണങ്ങള്‍ നിരുത്സാഹപ്പെടുത്താനായി പറഞ്ഞു പരത്തുന്നതും. ‘പ്രേതങ്ങള്‍ സഞ്ചരിക്കുമ്പോള്‍’ എന്നു കഥയ്ക്കു പേരു വന്നത് ഈ കോണ്‍വെന്റ് ‘മിത്തി’നെ ചുറ്റിപ്പറ്റിയാണ്.

നിരോധിക്കപ്പെട്ട കിണര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തോട്ടക്കാരന്‍ ബാബു ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട കിണര്‍ ഈ കഥയിലെ ഒരു കഥാപാത്രമാണ്. പക്ഷേ, തോട്ടക്കാരന്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്തുവെന്നതിന്റെ സൂചനകള്‍ കഥയയിലില്ല. തനിക്കു പുരോഹിതനില്‍ ജനിച്ച അവിഹിതസന്തതിയെ ചോരക്കുഞ്ഞായിരിക്കുമ്പോള്‍ അവര്‍ എറിഞ്ഞുകൊന്നത് ഈ പൊട്ടക്കിണറ്റിലാണെന്നു സില്‍വിയ വെളിപ്പെടുത്തുന്നു.

‘അതൊരു നിരോധിയ്ക്കപ്പെട്ട കിണറാണ് സംവത്സരങ്ങളുടെ നാഴികക്കല്ലുകള്‍ക്കപ്പുറത്ത് തോട്ടക്കാരന്‍ ബാബു ആത്മഹത്യ ചെയ്ത ആ കിണറ്റിന്റെ സമീപത്തുകൂടി പരിചാരികമാര്‍ പോകാന്‍ ധൈര്യപ്പെടുകയില്ല. ഒരുപാടൊരുപാട് പ്രേതകഥകളുടെ ബീഭത്സഛായകള്‍ അതിനകത്തെ കൂരിരുളില്‍ പാര്‍പ്പുണ്ട്’.

പൂര്‍ണ്ണരൂപം വായിക്കാന്‍  ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.