എല്ലാ രാഷ്ടീയ പാര്‍ട്ടികളും പിന്‍തുടരുന്നത് ഒരേ രീതിയിലുള്ള നയം
അനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തലുകളില്‍ നിന്നും മനുഷ്യാവകാശത്തെ കുറിച്ച് വാചാലമായിക്കൊണ്ടാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനപ്പില്‍ വേദി രണ്ടില്‍ ഷബ്‌നം ഹാഷ്മി പത്മപ്രിയയുമായി സംവദിച്ചത്.
RSS -ന്റെ ഹിന്ദുവത്ക്കരണത്തെ കുറിച്ചും എഴുത്തുകാര്‍ക്കും വസ്ത്രങ്ങള്‍ക്കും ഭക്ഷണത്തിനും മുകളില്‍ വന്ന് വീഴുന്ന വിലക്കുകളെക്കുറിച്ചും അവര്‍ സംസാരിച്ചു. ജനാധിപത്യത്തിന്റേയും, സ്വാതന്ത്രത്തിന്റേയും പരസ്യമായ ലംഘനം നാട്ടില്‍ നടനമാടുന്നു എന്നു പറയുമ്പോള്‍ തന്നെ ഹിന്ദു-മുസ്ലീം വര്‍ഗീയതയുടെ വിത്തുപാകല്‍ എത്രമാത്രം ശക്തമായി നടപ്പാക്കപ്പെടുന്നു എന്നതും വിഷയമായി. Rss- ന്റെ ശാഖാ പ്രവര്‍ത്തനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്ന വിലയിരുത്തല്‍ ഉയര്‍ന്നു വരുന്നതായിരുന്നു സംസാരം, ഇതിന് പുറമേ ഉത്തരേന്ത്യയില്‍ ഇന്നും വ്യാപകമായി നടപ്പിലാക്കപ്പെടുന്ന ശൈശവിവാഹം എല്ലാതരത്തിലും മനുഷ്യാവകാശത്തിന് മേലുള്ള തിരിച്ചടിയാണെന്ന വാദവുമുയര്‍ന്നു.
ഈ വ്യവസ്ഥയില്‍ മാറ്റം വരേണ്ട കാലം കഴിഞ്ഞന്നുറക്കെ പറഞ്ഞേ മതിയാവൂ. കേരളത്തെ അപേക്ഷിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ ദളിത് വിഷയവും, ബാലവിവാഹവും പ്രകടമായി കാണപ്പെടുന്നുവെന്നും, എഴുത്തിലൂടെ ഇത് വിളിച്ച് പറയുന്നവര്‍ അക്രമിക്കപ്പെടുന്നവെന്നും അവര്‍ അഭിപ്രായപ്പെട്ടു. പച്ചയായ മനുഷ്യാവകാശ ലംഘനം, സ്വാതന്ത്ര്യത്തിന്റെ ധ്വംസനം എന്നിവ കരുതലോടെ കാണേണ്ട വിഷയമാണെന്ന വാക്കുകളില്‍ ചര്‍ച്ച അവസാനിപ്പിക്കുമ്പോള്‍ എല്ലാ രാഷ്ടീയ പാര്‍ട്ടികളും പിന്‍തുടരുന്നത് ഒരേ രീതിയിലുള്ള നയമാണെന്ന് കൂടി ഷബ്‌നം ഹാഷ്മി കൂട്ടിച്ചേത്തു.
ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.
Comments are closed.