ശക്തിചൈതന്യമേകാന്‍ കര്‍ക്കിടകത്തില്‍ രാമായണപാരായണം
കര്‍ക്കടകമാസത്തെ ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണ മാസത്തിന് തുടക്കമായി. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരപാതയില്‍ സഞ്ചരിക്കാം. ഇനി എല്ലാ പ്രഭാതങ്ങളും സായംസന്ധ്യകളും രാമമന്ത്രങ്ങളാല്‍ മുഖരിതമാകും..!
കാലത്തെ അതിജീവിച്ച് രാമകഥ തുടരുകയാണ്…പര്‍വ്വതങ്ങളും പുഴകളും ഭൂമിയിലുള്ളിടത്തോള്ളം കാലം രാമകഥ ലോകത്തില്‍ പ്രചരിക്കുമെന്നാണ് അഭിജ്ഞമതം. ആദികവിയുടെ ആദികാവ്യം രാമായണം അനേകം അര്‍ത്ഥ, ഭാവതലങ്ങളിലാണു ഭാരതീയരില്‍ പ്രവര്‍ത്തിക്കുന്നത്.സാഹിത്യരസികര്‍ക്ക് സഹൃദയഹൃദയാഹ്ലാദകരവും സാരോപദേശസത്തുമായ ഒരു മഹാകാവ്യമാണു രാമായണം. തത്ത്വദര്‍ശികള്‍ക്ക് വേദാന്തരഹസ്യം. സാധകനു സാക്ഷാത്ക്കാരത്തിനുള്ള വഴികാട്ടി. ആര്യദ്രാവിഡ സംഘര്‍ഷത്തിന്റെ ചരിത്രമായാണു പാശ്ചാത്യചിന്ത പിന്‍പറ്റുന്ന നവീന ചരിത്രകാരന്മാര്‍ രാമായണത്തെ കാണുന്നത്. എന്നാല്‍, ‘ഭക്ത്യാ യുക്ത്യാ വിഭക്ത്യാ ച ജ്ഞേയം രാമായണം സ്മൃതം’ എന്നാണു പൗരാണികരുടെ മതം. ഭക്തിയും യുക്തിയും വിഭക്തിയും ചേര്‍ത്ത് വച്ച് അറിയുമ്പോഴെ രാമായണതത്ത്വങ്ങളുടെ ബോധം ഉണ്ടാകൂ എന്ന് സാരം. അതിലേക്കുള്ള ചെറിയൊരു ശ്രമമാണു ചിന്താപഥത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍.
സൂര്യന്‍ കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം. നിനച്ചിരിക്കാത്ത നേരത്ത് മഴയും വെയിലും മാറിമാറി വരുന്നതിനാല്‍ കള്ളക്കര്‍ക്കടകമെന്നും വിളിപേരുണ്ട്. ഇടവം മിഥുനം കഴിഞ്ഞാല്‍ വ്യസനം കഴിഞ്ഞു; കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലുതന്നെയുണ്ട്. പഞ്ഞക്കര്‍ക്കടകം ധാരമുറിയാത്ത മഴയായിരുന്നു മുമ്പ് കര്‍ക്കടകത്തിന്റെ സവിശേഷത. സൂര്യനെ കാണാനേ കഴിയില്ല.
മനസിന്റെ കാരകനായ ചന്ദ്രനും ശരീരകാരകനായ സൂര്യനും ഒരേ സമയം ഭൂമിയിലേക്കു നോക്കുന്ന സമയമാണിത്. പിതൃക്കള്‍ക്ക് വളരെ പ്രിയപ്പെട്ട ഈ കാലത്താണ് കര്‍ക്കടകവാവും പിതൃതര്‍പ്പണവും നടക്കുന്നത്. ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തില്‍ വരുന്ന ദിവസമാണത്. നമ്മുടെ സര്‍വ്വകാര്യങ്ങളുമായും അനുഭവങ്ങളുമായും വളരെ അഭേദ്യമായ ബന്ധവും നിയന്ത്രണ ശക്തിയും പുലര്‍ത്തുന്ന രാശിയാണ് കര്‍ക്കടകം.അതിനാല്‍ മറ്റുളള രാശികളേക്കാള്‍ പ്രാധാന്യവും ആത്മീയശക്തി പ്രഭാവവും കര്‍ക്കടക രാശിക്ക് കൈവരുന്നു.ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. ദേഹരക്ഷയ്ക്ക് ഇത് ഉത്തമമാണെന്നാണ് പഴമക്കാരുടെയും പുതുമക്കാരുടെയും വിശ്വാസം.പര്‍വ്വതങ്ങളും പുഴകളും ഭൂമിയിലുള്ളിടത്തോള്ളം കാലം രാമകഥ ലോകത്തില്‍ പ്രചരിക്കുമെന്നാണുഅഭിഞ്ജമതം. ആദികവിയുടെ ആദികാവ്യം രാമായണം അനേകം അര്‍ത്ഥ, ഭാവതലങ്ങളിലാണു ഭാരതീയരില്‍ പ്രവര്‍ത്തിക്കുന്നത്.
ഡി.സി ബുക്‌സ് രാമായണപാരായണം കേള്‍ക്കാന്‍ സന്ദര്‍ശിക്കുക
Comments are closed.