DCBOOKS
Malayalam News Literature Website

കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രത്തിനുമുന്നിലുള്ള ‘സത്രം’ പൊളിച്ചുമാറ്റുന്നു

സുഭാഷ്‌ ചന്ദ്രന്റെ 'മനുഷ്യന് ഒരാമുഖം' എന്ന നോവലിൽ ഈ കൊച്ചുകെട്ടിടം പ്രാധാന്യത്തോടെ ചിത്രീകരിച്ചിട്ടുണ്ട്‌

കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രത്തിനുമുന്നിലുള്ള ‘സത്രം’ പൊളിച്ചുമാറ്റുന്നു. സുഭാഷ്‌ ചന്ദ്രന്റെ ‘മനുഷ്യന് ഒരാമുഖം’ എന്ന നോവലിൽ ഈ കൊച്ചുകെട്ടിടം പ്രാധാന്യത്തോടെ ചിത്രീകരിച്ചിട്ടുണ്ട്‌. നാറാപിള്ളയും സന്ന്യാസിയായിത്തീർന്ന മകൻ ചന്ദ്രനും അവസാനമായി കാണുന്നതും ചന്ദ്രൻ സ്വയം ശിക്ഷിക്കുന്നതും ഈ കെട്ടിടത്തിനുള്ളിൽ വച്ചാണ്.

ഭാരതീയ ആഖ്യാന പാരമ്പര്യത്തിന്റെ ക്ലാസിക് സ്വരൂപത്തെ  പുനഃപ്രതിഷ്ഠിക്കുകകൂടി ചെയ്യുന്ന നോവലാണ് ‘മനുഷ്യന് ഒരാമുഖം’ . അർത്ഥരഹിതമായ കാമനകൾക്കുവേണ്ടി ജീവിതമെന്ന വ്യർത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങൾക്ക് ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീർത്തും സാധാരണമായി ഒടുങ്ങുന്ന ആധുനിക മലയാളിജീവിതത്തെ ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാർത്ഥദർശനത്തിലൂടെ പുനരാഖ്യാനം ചെയ്യുകയാണിവിടെ.

സുഭാഷ് ചന്ദ്രന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.