DCBOOKS
Malayalam News Literature Website

പുരുഷാധിപത്യത്തിന്റെ കടംകഥകള്‍

പി കെ സുരേന്ദ്രൻ

ആദ്യഭാഗത്ത് മല്‍വി സിനിമ അവതരിപ്പിക്കുന്ന വിഷയത്തെക്കുറിച്ച് നമ്മോട് നേരിട്ട് സംസാരിക്കുന്നു. അപ്പോള്‍ മൈക്ക് കാണാം. പിന്നീട് മാക്‌സിനും ലൂസിയും മുറിയിലിരുന്നു സംസാരിക്കുമ്പോള്‍ ക്യാമറയും അത് കൈകാര്യം ചെയ്യുന്ന സ്ത്രീയുടെയും പ്രതിഫലനവും കണ്ണാടിയില്‍ കാണാം. ഇത് വ്യക്തമായി കാണിക്കുന്നുണ്ട്. ഇതിലൂടെ, പ്രേക്ഷകരുടെയും ക്യാമറയുടെയും നോട്ടങ്ങള്‍ തമ്മിലുള്ള താദാത്മ്യവല്‍ക്കരണത്തെ തടസ്സപ്പെടുത്തുന്നു. മാത്രവുമല്ല, ഇതൊരു സിനിമയാണെന്ന ബോധം പ്രേക്ഷകരില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

സമൂഹത്തില്‍ നിലനില്‍ക്കുന്ന വാര്‍പ്പ് സ്ത്രീമാതൃകകളെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള സിനിമകള്‍
ഇന്ന് ധാരാളമായി ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവ സിനിമയുടെ വ്യവസ്ഥാപിത്വങ്ങള്‍ക്ക് ഒരു പരിക്കും
ഏല്‍പ്പിക്കുന്നില്ല. അതായത്, വിഷയത്തിലെ പുതുമ രൂപത്തില്‍ ഉണ്ടാവുന്നില്ല. സിനിമയിലെ പുരുഷ നോട്ടം, താദാത്മ്യവല്‍ക്കരണം എന്നീ വിഷയങ്ങളെ സംവിധായികമാര്‍ പോലും അഭിസംബോധന ചെയ്തു കാണുന്നില്ല. pachakuthiraഅതുപോലെത്തന്നെയാണ് ആദിവാസി-കീഴാള സ്ത്രീ മുതലായ വിഷയങ്ങള്‍ അവതരിപ്പിക്കുമ്പോഴും സംഭവിക്കുന്നത്.
സാമ്പ്രദായിക ആഖ്യാനാത്മക സിനിമകള്‍ പുരുഷ കേന്ദ്രീകൃതമാണ് എന്നാണ് ഹോളിവുഡ്ഡ് സിനിമകളെ മുന്‍നിര്‍ത്തി പ്രശസ്ത സിനിമാ സൈദ്ധാന്തികയായ ലോറാ മല്‍വി സ്ഥാപിക്കുന്നത്. സിനിമകാണുമ്പോള്‍ ആണ്‍പെണ്‍ ഭേദമന്യേ പ്രേക്ഷകര്‍ക്ക് ആനന്ദിക്കാനുള്ള അവസരം ലഭിക്കുന്നു. എന്നാല്‍ പുരുഷന്റെ വീക്ഷണകോണിലൂടെയാണ് സിനിമ കഥ പറയുന്നത്. സംവിധായകന്റെ ദര്‍ശനവും സിനിമ കാണുന്ന പ്രേക്ഷകരുടെ നോട്ടവും എല്ലാം
പുരുഷന്റെ പരിപ്രേക്ഷ്യത്തിലൂടെയാണ്, പുരുഷനാല്‍ നിയന്ത്രിക്കപ്പെടുന്നതാണ്. പുരുഷന്മാരാണ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നത് എന്നത് മാത്രമല്ല, സ്ത്രീ കഥാപാത്രങ്ങളെ കാഴ്ച്ചപ്പണ്ടങ്ങളാക്കി പുരുഷന്‍ പുരുഷന് കാണാനായി, അവന് കണ്ട് ആസ്വദിക്കാനായി, നയനഭോഗ സുഖം പകരാനായി, അവന്റെ കാമനകളെ പൂര്‍ത്തീകരിക്കുന്നതിനായി ഒരുക്കി നിര്‍ത്തിയതാണ്. സിനിമയിലെ ആണ്‍നോട്ടം സജീവമാണ്. പുരുഷനാണ് നോട്ടത്തിന്റെ വാഹകന്‍ . അതേസമയം പെണ്‍നോട്ടം നിഷ്ക്രിയമാണ്. അവള്‍ നോക്കപ്പെടേണ്ടതാണ് പുരുഷന്‍ ആഗ്രഹിക്കുന്നു. അവന് ആഗ്രഹിക്കാനുള്ളതാണ് സ്ത്രീ. പുരുഷ നോട്ടം സ്ത്രീയുടെ കര്‍തൃത്വത്തെ, മനുഷ്യനെന്ന നിലയിലുള്ള അവളുടെ സ്വത്വത്തെ റദ്ദ് ചെയ്യുകയും അവളെ മനുഷ്യന്‍ അല്ലാതാക്കുകയും ചെയ്യുന്നു. അങ്ങിനെ വസ്തുവല്‍ക്കരിക്കപ്പെട്ട അവള്‍ സൗന്ദര്യം, ആകാരഭംഗി, കാമോദ്ദീപകത്വം മുതലായവയുടെ അടിസ്ഥാനത്തില്‍ മാത്രം പരിഗണിക്കപ്പെടുന്നു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ആഗസ്റ്റ് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ആഗസ്റ്റ്  ലക്കം ലഭ്യമാണ്‌

 

Comments are closed.