കന്നട ഭാഷയില്‍ എഴുതുന്ന ചില വാക്കുകള്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍, അതിന്റെ ജീവന്‍ നഷ്ടപ്പെടുന്നു : പ്രതിഭ നന്ദകുമാര്‍
സാഹിത്യോത്സവ വേദികള്‍ ചര്‍ച്ചകള്‍ക്ക് ചൂട് പിടിക്കുമ്പോള്‍, കന്നട എഴുത്തുകാരനായ ശ്രീ. എച്ച്. എസ്. ശിവപ്രകാശ്, പ്രതിഭ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്ത ചര്‍ച്ച സുധാകരന്‍ രാമന്‍തളി നേതൃത്വം നല്കി.
സ്ത്രീ സുരക്ഷയും സമത്വത്തിനും ഏറെ ചര്‍ച്ചയാകുന്ന ഈ സമൂഹത്തില്‍ എഴുത്തിലൂടെ പ്രതികരിച്ച രണ്ട് വ്യക്തികളാണ് ഇരുവരും. ചര്‍ച്ചയില്‍ സ്ത്രീ സുരക്ഷ, ജാതി വ്യവസ്ഥ എന്നിവ വിഷയങ്ങളായി. പ്രതിഭ നന്ദകുമാറിന്റെ അഭിപ്രായത്തില്‍ സ്ത്രീ അവരുടെ വീടുകളിലും നാട്ടിലും സ്വന്തം ബന്ധുവിന്റെ കൂടെയും സുരക്ഷിതയല്ല, അവള്‍ക്ക് പലപ്പോഴായി മുറിവേല്‍ക്കപ്പെടുന്നു, ശാരീരികമായും മാനസികമായും. കന്നട ഭാഷയില്‍ എഴുതുന്ന ചില വാക്കുകള്‍ തര്‍ജ്ജമ ചെയ്യുമ്പോള്‍, അതിന്റെ ജീവന്‍ നഷ്ടപ്പെടുന്നുവെന്നും ചില വാക്കുകള്‍ക്ക് വിവര്‍ത്തനത്തില്‍ അര്‍ത്ഥവ്യതിയാനം വരുത്തുന്നു എന്നും പ്രതിഭ അഭിപ്രായപ്പെട്ടു. കന്നടയില്‍ പ്രതിഭ എഴുതിയ കവിതയില്‍ സ്ത്രീയെ ദേവിയായി വിശ്ശേഷിപ്പിച്ചിരിക്കുന്നു. ബംഗലൂരു പബ്ബില്‍ സ്ത്രീകളെ ആക്രമിച്ചതാണ് ഈ കവിതയെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. കന്നടയില്‍ എഴുത്തിന് തടസ്സങ്ങളില്ല എന്നും തുറന്നെഴുതാന്‍ എന്നെ സഹായിച്ചത് എന്റെ ഭാഷയാണ്. ഒരു പക്ഷെ ഞാന്‍ മറ്റൊരു ഭാഷയില്‍ എഴുതിയിരുന്നെങ്കില്‍ എനിക്കാ സ്വാതന്ത്ര്യം നഷ്ടമാകുമായിരുന്നു എന്ന് പ്രതിഭ അഭിമാനപൂര്‍വ്വം പറഞ്ഞു.
ഞാന്‍ പലപ്പോഴും കീഴ്ജാതിക്കാര്‍ക്ക് വേണ്ടി ആണ് എഴുതുന്നത് എന്ന് എച്ച്. എസ് . ശിവപ്രകാശ് അഭിപ്രായപ്പെട്ടു. തന്റെ എഴുത്തിലൂടെ താഴ്ന്ന ജാതിയില്‍ പെട്ടവരെ സംരക്ഷിക്കണമെന്നും ശിവപ്രകാശ് ആവശ്യപ്പെടുന്നു. അവര്‍ക്കുവേണ്ടിയുള്ള എഴുത്തുകള്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി എന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്കൊടുവില്‍ കാണികളുമായി സംവദിച്ചു.
Comments are closed.