DCBOOKS
Malayalam News Literature Website

“മാനവികത സാമ്പത്തിക ശാസ്ത്രത്തിലേക്ക് തിരിച്ചുവരണം”: മേഘനാഥ്‌ ദേശായി

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ  വേദിയിൽ ‘രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ സ്വത്ത്‌’ എന്ന പുസ്തകത്തെ കുറിച്ച് ചർച്ച നടന്നു. സാമ്പത്തിക വിദഗ്ധനും മുൻ ലേബർ രാഷ്ട്രീയക്കാരനുമായ മേഘനാഥ്‌ ദേശായി, മോഡറേറ്റർ സി. ബാലഗോപാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

രാഷ്ട്രത്തിന്റെ സമ്പത്ത് തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയിലാണ് നിലനിൽക്കുന്നതെന്നും, സ്ത്രീകൾ കൂലി ലഭിക്കാതെ പല ജോലികളും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മാനവികത സാമ്പത്തിക ശാസ്ത്രത്തിലേക്ക് തിരിച്ചുവരണമെന്ന് കൂടി അദ്ദേഹം ആഹ്വാനം ചെയ്തു.

Comments are closed.