മോദിയുടെ മൗനത്തിനു നേരെ ആഞ്ഞടിച്ച് ശശി തരൂര്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള മോദിയുടെ മൗനത്തിനു നേരെ ആഞ്ഞടിച്ച് ശശി തരൂര്‍. ഇത് വരെ ഒരു വാര്‍ത്താസമ്മേളനവും നടത്താത്ത മോദിയെപ്പറ്റി സംസാരിച്ചതിനോടൊപ്പം നോട്ട് നിരോധനം യു. പി. അസ്സംബ്ലി ഇലക്ഷനെ മാത്രം മുന്‍നിര്‍ത്തിയുള്ള അജണ്ട ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് രചനകളെ അംഗീകരിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും അവര്‍ക്ക് സെന്‍സര്‍ഷിപ്പിനുള്ള അധികാരം കൊടുക്കേണ്ടതില്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. മോദിയുടെ സോഷ്യല്‍ മീഡിയയിലുള്ള പ്രകടനം പാര്‍ലമെന്ററി ഇലക്ഷന്‍ നിലനില്‍ക്കുന്ന ഇന്ത്യയെ ബാധിക്കില്ല. ദൈവത്തെ ആദരിക്കുമ്പോള്‍ ദൈവത്തിന്റെ നിയമങ്ങളും പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് ശബരിമല സ്ത്രീപ്രവേശന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ വാദത്തില്‍ ഉറച്ചുനിന്നു. തന്റെ ഏറ്റവും പുതിയ പുസ്തകമായ പ്രധാനമന്ത്രി വൈരുദ്ധ്യങ്ങളുടെ നായകന്‍, മോദിയുടെ വാദങ്ങളെ അളക്കാനുള്ള അളവുകോലാണ്. പുസ്തകത്തിന്റെ മലയാളം പതിപ്പ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രകാശനം ചെയ്തു.
Comments are closed.