മലബാര്‍കലാപം കഥപറയുന്നു
ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍
ഡോ. ഉമര്‍ തറമേല്‍
കുമാരനാശാന്റെ ‘ദുരവസ്ഥ’യുണ്ടാക്കിയ പ്രതികരണങ്ങള്‍ ആണ് ഒരു കഥാപ്രസംഗ കൃതി എഴുതാന്‍ പ്രചോദനമായത് എന്ന് കെ.വി.എം. പന്താവൂര്‍പറഞ്ഞിട്ടുണ്ട്. ദുരവസ്ഥയിലെ, മുസ്ലിംകള്‍ക്കെതിരെയുള്ള ചാര്‍ജ്ഷീറ്റ് ഓര്‍മിപ്പിച്ചുകൊണ്ടാണ് കൃതി അവസാനിപ്പിക്കുന്നതും. മാപ്പിളര്‍ക്കെതിരെയുള്ള ‘ദുരവസ്ഥ’യിലെ കാവ്യസന്ദര്‍ഭങ്ങള്‍ കൃതിയില്‍ എടുത്തുദ്ധരിക്കപ്പെടുന്നുണ്ട്. : കെ.വി.എം. പന്താവൂരിന്റെ മലബാര്‍ കലാപം പ്രമേയമാക്കുന്ന പട്ടാളനിയമം എന്ന കഥാപ്രസംഗ പുസ്തകത്തെ വിലയിരുത്തുന്നു.
സീറാപാരായണം മാപ്പിളപ്പാട്ടുകളുടെ ആദികാലങ്ങളില്‍ തന്നെയുണ്ട്. സീറ എന്നാല്‍ ചരിത്രം എന്നാണര്‍ത്ഥം. ചരിത്രം പാടിപ്പറയുക എന്നാണതിന് അര്‍ത്ഥം. ഖിസ്സപ്പാട്ട് (കഥാഗാനം/ആമഹഹമറ)െ വിഭാഗത്തില്‍ നൂറുകണക്കിന് പാട്ടുകള്‍ മാപ്പിളപ്പാട്ടുകളിലുണ്ട്. അവയില്‍ ബഹുഭൂരിപക്ഷവും ഇസ്ലാമിക ഐതിഹ്യങ്ങളും പ്രവാചക-പുണ്യപുരുഷ ചരിതങ്ങളുമാണ്. കേരളത്തിലെന്നല്ല, ഇസ്ലാം ചെന്നെത്തിയ ഏതുസ്ഥലത്തും അതതു ഭാഷയില്‍ സീറാകാവ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.
19-ാം നൂറ്റാണ്ടിലെത്തുമ്പോള്‍ അറബിമലയാള സാഹിത്യത്തില്‍ പടപ്പാട്ടുകളുടെ ഒരു വെള്ളപ്പൊക്കം തന്നെയുണ്ടാവുന്നുണ്ട്. അതിനുകാരണം, അധിനിവേശ പോരാട്ടങ്ങളോടുള്ള പങ്കുചേരലും അവയോടുള്ള പക്ഷം ചേരലും ആയിരുന്നു. അറബിമലയാളത്തിലെ വിഖ്യാതമായ പടപ്പാട്ടുകള്‍ പലതും സീറാപാരായണങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുകയുണ്ടായി. ബദര്‍, ഉഹുദ്, ഖര്‍ബല തുടങ്ങിയ അറേബ്യന്‍ യുദ്ധഇതിവൃത്തങ്ങളുടെ കാവ്യ ചരിതങ്ങളും മലപ്പുറം പട, ചെറൂര്‍ ചിന്ത്, ചെറൂര്‍ പടപ്പാട്ട് തുടങ്ങിയ പ്രാദേശിക പോരാട്ടങ്ങളുടെ ചരിതങ്ങളും, ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ ഏറെ പ്രചോദകമായി. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടടക്കമുള്ള കൃതികള്‍ നിരോധിക്കപ്പെടാന്‍ കാരണം മറ്റൊന്നല്ല.
ഇസ്ലാമിക്ചരിത്രവും അനുഷ്ഠാനങ്ങളും പഠിപ്പിക്കുക എന്ന ദൗത്യത്തില്‍നിന്നും കോളനിവിരുദ്ധ സ
മരചരിത്രത്തിനെതിരെ ഓര്‍മ്മപ്പെടുത്തലായി മാറുകയായിരുന്നു, പിന്നെപ്പിന്നെ ഖിസ്സപ്പാട്ടുകളും സീറാപാരായണങ്ങളും.
മലബാര്‍ കലാപത്തിനു ശേഷമുള്ള നാളുകളില്‍, സീറാപാരായണം ഒരു കലാരൂപംപോലെ വളര്‍ന്നു. നല്ലളം ബീരാനെപ്പോലുള്ള കവികള്‍ ഈകലയില്‍ ഏറെ പ്രാവീണ്യമുള്ളവരായിരുന്നു.
പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍ ലക്കം ലഭ്യമാണ്
Comments are closed.