DCBOOKS
Malayalam News Literature Website

പരിഭാഷ എന്നാല്‍ രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം : എന്‍. ഇ സുധീര്‍

2018 ഡിസംബറില്‍ മരണമടഞ്ഞ ഹീബ്രു എഴുത്തുകാരന്‍ അമോസ് ഓസിനെ ഉദ്ധരിച്ചാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ തൂലിക വേദി തുടക്കമായത്. ഇസ്രായേലി ഭാഷയേക്കാള്‍ ഹീബ്രു ഭാഷയാണ് തനിക് താല്പര്യമെന്ന ആമോസിന്റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ടും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുമായിരുന്നു പരിഭാഷയിലെ ഭാഷ എന്ന സെക്ഷ്ന്‍ തുടങ്ങിയത്. എന്‍. ഇ. സുധീര്‍, സംഗീത ശ്രീനിവാസന്‍, കെ. എസ്. വെങ്കിടാചലം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കബനി സി ആയിരുന്നു മോഡറേറ്റര്‍.
ബഹുഭാഷാ പരിഭാഷകനായ കെ. എസ്. വെങ്കിടാചലത്തില്‍ നിന്നും ആരംഭിച്ച സെക്ഷനില്‍ അദ്ദേഹം, അടിസ്ഥാനപരമായി എല്ലാ മനുഷ്യരും ഒരുപോലെയാണെന്നും ഓരോ സന്ദര്‍ഭങ്ങളിലും എങ്ങനെ പ്രതികരിക്കുമെന്നതാണ് പരിഭാഷ എന്നും പറഞ്ഞു. മനുഷ്യന്റെ എല്ലാ അവസ്ഥകളിലും പരിഭാഷയുണ്ടെന്നു പറഞ്ഞ എന്‍. ഇ. സുധീര്‍, പരിഭാഷ എന്നത് രണ്ടു മനുഷ്യര്‍ തമ്മിലുള്ളതല്ല മറിച്ച്, രണ്ടു സംസ്‌കാരം തമ്മിലുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ ആസിഡ് എന്ന നോവല്‍ പരിഭാഷപ്പെടുത്തിയതിന്റെ അനുഭവത്തിലാണ് സാറാ ജോസഫിന്റെ മകളും എഴുത്തുകാരിയുമായ സംഗീത ശ്രീനിവാസന്‍ ചര്‍ച്ചക്കെത്തിയത്. സ്വന്തം കൃതി ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്യുമ്പോഴുള്ള സ്വാതന്ത്രത്തെക്കുറിച്ച് സംസാരിച്ച അവര്‍, മറ്റൊരാളുടെ കൃതി പരിഭാഷ ചെയ്യുമ്പോള്‍ അങ്ങനെയുണ്ടാവണമെന്നില്ല എന്നും പറഞ്ഞു. പരിഭാഷയെന്നാല്‍ ഒരു പാഷന്‍ ആണെന്നു പറഞ്ഞ വെങ്കിടാചലം, താന്‍ പെരുമാള്‍ മുരുകന്റെ പത്തിലധികം കൃതികള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്നും കഥാകാരന്‍ തനിക്ക്് സമ്പൂര്‍ണ സ്വാതന്ത്രം തന്നിട്ടുണ്ടെന്നും അതില്‍ തനിക്കു സന്തോഷമുണ്ടെന്നും എന്നാല്‍ അതല്ലാത്ത സന്ദര്‍ഭം ഉണ്ടാവാറുണ്ടെന്നും അഭിപ്രായപ്പെട്ടു. പരിഭാഷ ചെയ്യുന്നത് ഒരു പെണ്‍കുട്ടിയോട് സ്‌നേഹം തോന്നുന്നതുപോലെ ആത്മാര്‍ത്ഥമായി ഉണ്ടാവേണ്ടതാണെന്നും അതില്‍ ഭാഷയോടുള്ള സ്‌നേഹം വളരെ അത്യാവശ്യമാണെന്നും ആവശ്യപ്പെട്ടു. ഭാഷയുടെ അതിര്‍വരമ്പുകളെ കുറിച്ചു സംസാരിച്ച അവര്‍, ഒരു കാണിയുടെ ചോദ്യത്തിനുള്ള ഉത്തരമായി സംഗീത പറഞ്ഞ കാര്യവും ശരിവെച്ചു. പരിഭാഷപ്പെടുത്തുമ്പോള്‍ കഥാകൃത്തിനോടനുള്ള നീതിപുലര്‍ത്താലിനെക്കുറിച്ച് സംസാരിച്ച അവര്‍ മലയാള ഭാഷയില്‍ പല വക്കുകള്‍ക്കും പദങ്ങളില്ലെന്നുകൂടി കൂട്ടിച്ചേര്‍ത്തു. അലെന്‍ ഫെറെന്‍ഡയുടെ പല കൃതികളും തര്‍ജമ ചെയ്യുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ച്് സംസാരിച്ച സംഗീതയോട് അമ്മയുടെ കൃതികള്‍ തര്‍ജമ ചെയ്യുന്നതിനെ ഒരു വെല്ലുവിളിയായ് ഏറ്റെടുത്തുകൂടെയെന്നയുള്ള ഒരു കാണിയുടെ ചോദ്യത്തിന് അമ്മയുടെ ഒരു കൃതിയുടെ തര്‍ജമ രണ്ടു അദ്ധ്യായങ്ങള്‍ മുഴുമിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .

Comments are closed.