റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ‘ജംഗിള്‍ ബുക്ക്’
റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ ജംഗിള്‍ ബുക്കും മൗഗ്ലിയെയും ആരും മറക്കില്ല. ഇപ്പോഴും കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരരായ കഥാപാത്രങ്ങളാണ് മൗഗ്ലിയും ബാലുക്കരടിയും ബഗീരനും അകേലയും കായുമൊക്കെ. കുട്ടികള്‍ക്കായി രചിച്ച ഈ ക്ലാസിക് കൃതിയുടെ പല തരത്തിലുള്ള ആഖ്യാനങ്ങള്‍ ലോകമെമ്പാടും അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു.
1894ലാണ് The Jungle Book ആദ്യമായി പ്രസിദ്ധീകൃതമാകുന്നത്. റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ പിതാവായ ജോണ്‍ ലോക്ക്‌വുഡ് കിപ്ലിങ്ങാണ് മൂലകൃതിയിലെ ചിത്രങ്ങള്‍ വരച്ചത്. മൗഗ്ലിയുടെ കഥയ്‌ക്കൊപ്പം ദി വൈറ്റ് സീല്‍, റിക്കി റ്റിക്കി റ്റവി, റ്റൂമായ് ഒഫ് ദി എലിഫന്റ്‌സ്, ഹെര്‍ മജെസ്റ്റീസ് സെര്‍വന്റ്‌സ് എന്നീ നാലു കഥകള്‍ക്കൂടി ഉള്‍പ്പെടുത്തിയതായിരുന്നു ഈ പുസ്തകം.
പലപ്പോഴായി പ്രസിദ്ധീകൃതമായ പുനരാഖ്യാനങ്ങളില്‍ എല്ലാ കഥകളുടെയും ചുരുക്കമോ മൗഗ്ലിയുടെ കഥമാത്രമായോ ആണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. കാര്‍ട്ടൂണായും സിനിമയായും ആവിഷ്‌ക്കരിക്കപ്പെട്ടപ്പോഴും മൗഗ്ലിയുടെയും ബഗീരന്റെയും ബാലുക്കരടിയുടെമൊക്കെ കഥയാണ് പ്രേക്ഷകനു മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്.
റുഡ്യാര്‍ഡ് കിപ്ലിങ് രചിച്ച The Jungle Book എന്ന മൂലകൃതിയുടെ പൂര്‍ണ്ണരൂപമാണ് ഡിസി ബുക്‌സ് ഇപ്പോള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. The Jungle Book നുവേണ്ടി ജോണ്‍ ലോക്ക്‌വുഡ് കിപ്ലിങ് വരച്ച യഥാര്‍ത്ഥ ചിത്രങ്ങള്‍ ഈ പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്നു എന്നതും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു.
Comments are closed.