DCBOOKS
Malayalam News Literature Website

സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് തൃശൂരില്‍ തുടക്കമായി

ചിത്രത്തിന് കടപ്പാട്-ഫേസ്ബുക്ക്
ചിത്രത്തിന് കടപ്പാട്-ഫേസ്ബുക്ക്

 

മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വ്വദേശീയ സാഹിത്യോത്സവം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി കെ. രാജന്‍ അധ്യക്ഷനായി. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ പ്രകാശനം മന്ത്രി കെ. രാജനും ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം മന്ത്രി ഡോ. ആര്‍. ബിന്ദുവും നിര്‍വ്വഹിച്ചു.  സാറാ ജോസഫ് ഫെസ്റ്റിവൽ പതാക ഉയർത്തി. ഫെബ്രുവരി 3 വരെ സാഹിത്യ അക്കാദമിയിലെയും ടൗൺ‌ ഹാളിലെയും 4 വേദികളിലായാണ് സാഹിത്യോത്സവം. ടൗൺ ഹാളിൽ പുസ്തകോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.

അശോക് വാജ്പേയി, എം.ടി വാസുദേവന്‍ നായര്‍, കെ സച്ചിദാനന്ദന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, നടന്‍ പ്രകാശ് രാജ്, ലെസ് വിക്ക്സ്, ടി.എം. കൃഷ്ണ, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍. ബാലമുരളികൃഷ്ണന്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, സബ് കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, ടി. പത്മനാഭന്‍, വിജയരാജ മല്ലിക എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

അക്കാദമിയിലും ടൗണ്‍ഹാളിലുമായി പ്രകൃതി, മൊഴി, പൊരുള്‍, അറിവ് എന്നീ വേദികളിലാണ് സാഹിത്യോത്സവം നടത്തുക. നൂറിലേറെ സെഷനുകളിലായി അഞ്ഞൂറോളം എഴുത്തുകാരും ചിന്തകരും സാമൂഹികപ്രവര്‍ത്തകരും പങ്കെടുക്കും.

വരും ദിവസങ്ങളില്‍ നാല് വേദികളിലും ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, സംഭാഷണങ്ങള്‍, കഥാവായനകള്‍, കവിതാ വായനകള്‍ തുടങ്ങിയവ നടക്കും. ടി. പത്മനാഭന്‍, എം. മുകുന്ദന്‍, മാനസി, സാറാ ജോസഫ്, ചന്ദ്രമതി, വൈശാഖന്‍, എന്‍.എസ്. മാധവന്‍, സക്കറിയ, ഖദീജാ മുംതാസ്, അശോകന്‍ ചരുവില്‍, കെ.പി. രാമനുണ്ണി, വി.ജെ. ജെയിംസ്, ശീതള്‍ ശ്യാം, കെ.ജി.എസ്., അടൂര്‍ ഗോപാലകൃഷ്ണന്‍, ശശികുമാര്‍, സിദ്ധാര്‍ഥ് വരദരാജന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാരായ എം.ബി. രാജേഷ്, മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എം.എ. ബേബി, ബിനോയ് വിശ്വം, രമേശ് ചെന്നിത്തല തുടങ്ങിയവരടക്കം നാനൂറിലേറെ മലയാളം എഴുത്തുകാരും ചിന്തകരും പരിപാടികളില്‍ പങ്കെടുക്കും.

നജ്വാന്‍ ദര്‍വീഷ് (പലസ്തീന്‍), ഫ്രാന്‍സിസ് കൂമ്ബ്‌സ് (ഫ്രാന്‍സ്), ബിയേല്‍ റോസന്‍ സ്റ്റോക് (അയര്‍ലന്‍ഡ്), ചേരന്‍ (ശ്രീലങ്ക), മുഹമ്മദ് അസീസ് (പാകിസ്താന്‍), ശബനം ഹഷ്മി, ഗൌഹാര്‍ രസ, പെരുമാള്‍ മുരുഗന്‍, ഭവ ചെല്ലാദുരൈ തുടങ്ങിയ എഴുത്തുകാരും വിവിധ സെഷനുകളിലായി പങ്കെടുക്കും.

 

 

Comments are closed.