മറാത്തി നാടകങ്ങളെ പരിചയപ്പെടുത്തി സതീഷ് ആലെകര്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ പ്രശസ്ത മറാത്തി നാടകകൃത്തും നടനുമായ സതീഷ് ആലെകര്‍ നടത്തിയ മറാത്തി നാടകങ്ങളുടെ ദൃശ്യാവിഷ്‌കാരം ഏറെ ശ്രദ്ധ നേടി. അഭിനയം, സംഭാഷണം എന്നിവയിലൂടെ സമ്പൂര്‍ണ്ണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യാവിഷ്‌കാര കലയാണ് നാടകം. പ്രത്യക്ഷത്തില്‍ നടീനടന്മാരുടെ അഭാവത്തിലും ദൃശ്യമാധ്യമത്തിന്റെ സഹായത്തില്‍ ഫലപ്രദമായി പ്രദര്‍ശിപ്പിച്ച നാടകം ആസ്വാദകരുടെ കൈയടി നേടി
സവര്‍ണ്ണ സമുദായത്തിലെ ചടങ്ങുകളില്‍ കൊണ്ടാടുന്ന ഗൂന്തന്‍ എന്ന നാടോടി നാടകകലയെപ്പറ്റിയും അന്നത്തെ കലാസദസ്സുകളില്‍ സ്ഥിരപരിപാടിയായ ദേവദാസിയെയും കുറിച്ച് സതീഷ് ആലെകര്‍ വിശദീകരിച്ചു. ദേവദാസിയുടെ നൃത്തവും അവരുടെ അനുഗ്രഹങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്നതും വലിയ ഒരു കലാപരിപാടിയായിരുന്നു. ദേവദാസി ആചാരം മഹാരാഷ്ട്രയില്‍ മാത്രമല്ല, ഗോവ, കര്‍ണ്ണാടക എന്നിവിടങ്ങളിലും നിലനിന്നിരുന്നു. 1988-ല്‍ ഇത് നിയമപരമല്ലാതായപ്പോഴാണിത് നിര്‍ത്തലായതെന്നും അദ്ദേഹം വിശദീകരിച്ചു.
ഹിന്ദു ബ്രാഹ്മണ ശവസംസ്‌കാര ആചാരങ്ങളും അവയുടെ ഇന്നത്തെ പ്രസക്തിയേയും സംബന്ധിക്കുന്ന മഹാനിര്‍മ്മാണ്‍ എന്ന 1973-ല്‍ രചിച്ച നാടകം സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. ഏകാംഗനാടകമായിരുന്ന മഹാനിര്‍മ്മാണ്‍ പട്ടേലിന്റെ നിര്‍ബന്ധമനുസരിച്ച് വിപുലീകരിച്ചതും അദ്ദേഹം പങ്കുവെച്ചു.
Comments are closed.