സ്‌പേസസ് ഫെസ്റ്റ് സമാപിച്ചു
തിരുവനന്തപുരം: സകലകലകളുടെയും സംഗമഭൂമിയായി നാലു നാള്‍ അരങ്ങേറിയ സ്‌പേസസ് ഫെസ്റ്റിവലിന് സമാപനം. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്റെയും സംയുക്താഭിമുഖത്തില്‍ സംഘടിപ്പിച്ച മേളയില്‍ നൂറിലേറെ സെഷനുകളിലായി മുന്നൂറിലേറെ പ്രഭാഷകര്‍ അതിഥികളായി എത്തി. രാകേഷ് ശര്‍മ്മ, ജയാ ജെയ്റ്റിലി, ശശി തരൂര്‍, റസൂല്‍ പൂക്കുട്ടി, ടി.എം കൃഷ്ണ , അടൂര്‍ ഗോപാലകൃഷ്ണന്‍, ഇറാ ത്രിവേദി, മനു എസ്. പിള്ള, വികാസ് ദിലവരി, ഡോ. ടി.എം. തോമസ് ഐസക്ക്, ബെന്യാമിന്‍, റിയാസ് കോമു, ബി.വി ദോഷി, സാറാ ജോസഫ്, സത്യപ്രകാശ് വാരണാസി, നീലം മഞ്ജുനാഥ് തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും ഒപ്പം ആര്‍ക്കിടെക്ചര്‍ രംഗത്തെ വിദഗ്ധരും മേളയില്‍ പങ്കെടുത്തു.
അവസാന ദിവസമായ ഇന്നലെ ശശി തരൂര്‍, ഇറാ ത്രിവേദി, ടി.പി ശ്രീനിവാസന്‍, ലോകനാഥ് ബെഹ്‌റ, ടി.എം കൃഷ്ണ, ആര്‍ക്കിടെക്ട് ശങ്കര്‍, ശിവശങ്കര്‍ ഐ.എ.എസ്, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, മേതില്‍ ദേവിക, മാര്‍ഗി മധു തുടങ്ങി നിരവധി സമുന്നതര്‍ സംവാദങ്ങളില്‍ പങ്കെടുത്തു. ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണം ടി.എം കൃഷ്ണ നിര്‍വഹിച്ചു. വൈകുന്നേരം ടി.എം കൃഷ്ണയുടെ സംഗീതസന്ധ്യയോടെ സ്‌പേസസ് ഫെസ്റ്റ് സമാപിച്ചു.
Comments are closed.