DCBOOKS
Malayalam News Literature Website

ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ ഇംഗ്ലിഷ് പതിപ്പ് പുറത്തിറങ്ങി

രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്‌ലറും നാസിപടയും ജൂതര്‍ക്കെതിരെ നടത്തിയ ക്രൂരതകളുടെയും അരുംകൊലപാതങ്ങളുടെയും പ്രതീകമായാണ് ലോകം ആന്‍ ഫ്രാങ്കിനെ കാണുന്നത്. നാസിപടയുടെ ക്രൂരതകള്‍ ലോകത്തിനു മുന്നില്‍ വെളിവാക്കിയത് സീക്രട്ട് അനെക്‌സ് എന്ന ഒളിസങ്കേതത്തില്‍ താമസിച്ചിരുന്നപ്പോള്‍ ആന്‍ ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകളില്‍ നിന്നാണ്.

1952ലാണ് The Diary of A Young Girl ആദ്യമായിമായി പ്രസിദ്ധീകൃതമാകുന്നത്. ഡച്ച് ഭാഷയില്‍ പ്രസിദ്ധീകൃതമായ മൂലകൃതി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ബാര്‍ബറാ എം. മൂയാര്‍ട്ട് ആണ്. ആന്‍ഫ്രാങ്കിന്റെ പിതാവ് ഓട്ടോ ഫ്രാങ്കിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ എന്ന പേരില്‍ ഡിസി ബുക്‌സ് ഈ കൃതിയുടെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

60ലേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട The Diary of A Young Girl എന്ന ക്ലാസിക് കൃതിയുടെ ഇംഗ്ലീഷ് പതിപ്പും ഇപ്പോള്‍ ഡിസി ബുക്‌സ് പുറത്തിറക്കിയിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജൂതസമൂഹത്തിന് നേരിടേണ്ടിവന്ന ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങളുടെയും ദുരിതാനുഭവങ്ങളുടെയും നേര്‍ക്കാഴ്ചകളാണ് ഈ പുസ്തകത്തില്‍ വായനക്കാരെ കാത്തിരിക്കുന്നത്.

Comments are closed.