ഖസാക്കിന്റെ ഇതിഹാസം നോവല്‍ മത്സത്തിലേക്ക് രചനകൾ അയക്കാനുള്ള സമയപരിധി നീട്ടി
മലയാളസാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തി അവരെ എഴുത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ എന്നും പ്രതിജ്ഞാബദ്ധമാണ് ഡി സി ബുക്‌സ്. എഴുത്തിന്റെ വഴികളില്‍ എന്നും പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാറുള്ള ഡി സി ബുക്‌സ് നവാഗത നോവലിസ്റ്റുകള്‍ക്കായി സംഘടിപ്പിക്കുന്ന ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരം 2020-ലേക്ക് രചനകള്‍ അയക്കുന്നതിനുള്ള സമയപരിധി നീട്ടി. പുതുക്കിയ തീയതി പ്രകാരം ജൂൺ 30 വരെ രചനകൾ അയക്കാം.
ഒന്നാം സ്ഥാനം നേടുന്ന നോവലിന് ഒരു ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള നിബന്ധനകള്‍;
1. അന്തിമപട്ടികയിലെത്തുന്ന 5 നോവലുകള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നതാണ്.
2. പുസ്തക രൂപത്തിലോ ആനുകാലികങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആദ്യനോവലുകള്‍ മാത്രമേ മത്സരത്തിന് അയയ്ക്കാവൂ.
3. വിവര്‍ത്തനമോ അനുകരണമോ പരിഗണിക്കുന്നതല്ല.
4. മലയാള നോവലുകളാണ് മത്സരത്തിന് പരിഗണിക്കുക.
5. നോവല്‍ ടൈപ്പ്‌സെറ്റ് ചെയ്തുവേണം അയയ്ക്കാന്‍.
6. നോവലിന്റെ ഹാര്‍ഡ് കോപ്പിയും സോഫ്റ്റ്‌കോപ്പിയും അയയ്‌ക്കേണ്ടതാണ്.
7. മറ്റു മത്സരങ്ങളിലേക്ക് അയച്ച നോവലുകള്‍ അസാധുവായിരിക്കും.
8. അയയ്ക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാര്‍ സൂക്ഷിക്കേണ്ടതാണ്.
9. നോവലിനൊപ്പം വയസ്സു തെളിയിക്കുന്ന രേഖയും സമര്‍പ്പിക്കണം.
പ്രായപരിധി: 40 വയസ്സ്. രചനകള്‍ സ്വീകരിക്കുന്ന അവസാനതീയതി: 2020 ജൂൺ 30
രചനകള്‍ അയയ്‌ക്കേണ്ട വിലാസം: കണ്‍വീനര്‍, ഡി സി സാഹിത്യമത്സരം 2020, ഡി സി ബുക്‌സ്, ഡി സി കിഴക്കെമുറി ഇടം, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ് കോട്ടയം: 686001
email: editorial@dcbooks.com
കൂടുതല്‍ വിവരങ്ങള്‍ക്കായി വിളിയ്ക്കുക : 0481-2563114
നിബന്ധനകള്‍ക്ക് സന്ദര്‍ശിക്കുക: www.dcbooks.com
Comments are closed.