മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള ഡി സി പുരസ്‌കാരം ജൂണ്‍ 13ന് സമ്മാനിക്കും
സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കുള്ള ഡി സി പുരസ്‌കാരം കുഴക്കോട് ഉപാസന വായനശാലക്ക് ജൂണ്‍ 13ന് സമ്മാനിക്കും. ഡി സി ബുക്‌സ് ഏര്‍പ്പെടുത്തിയ 50,000/ രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ജൂണ്‍ 13ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഗ്രന്ഥശാല പ്രവര്‍ത്തക സംസ്ഥാനസംഗമത്തില്‍ വെച്ചാണ് പുരസ്‌കാരം സമ്മാനിക്കുക. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ 2020 ലെ വിവിധ പുരസ്‌കാരങ്ങളും അന്നേ ദിവസം വിതരണം ചെയ്യും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഗ്രന്ഥശാല പ്രവര്‍ത്തക സംസ്ഥാനസംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാരായ ഡോ.ആര്‍.ബിന്ദു, സജി ചെറിയാന്‍, ആന്റണി രാജി, മേയര്‍ ആര്യാ രാജേന്ദ്രന്‍, ടി.പത്മനാഭന്‍, പെരുമ്പടവം ശ്രീധരന്‍, കെ.സച്ചിദാനന്ദന്‍, സുനില്‍ പി ഇളയിടം നിരവധി പേര്‍ പരിപാടിയുടെ ഭാഗമാകും. ഉച്ച തിരിഞ്ഞ് 2 മണി മുതല്‍ സാഹിത്യ സമ്മേളനം നടക്കും.
Comments are closed.