‘ദ കവനന്റ് ഓഫ് വാട്ടര്‍’: ഹൃദയത്തിലൊളിപ്പിക്കുന്ന കുടുംബരഹസ്യങ്ങളുടെയും ദുരന്തങ്ങളുടെയും കഥ
തിരുവിതാംകൂറിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിന്റെ മൂന്നു തലമുറകളുടെ കഥയാണ് ”ദ കവനന്റ് ഓഫ് വാട്ടര്‍.” നന്മനിറഞ്ഞ അനേകം കഥാപാത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന കഥയാണിതെന്ന് സുപ്രിയ പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഏഴാം എഡിഷനില്‍ മാംഗോ വേദിയില്‍ ‘ദി കവനന്റ് ഓഫ് വാട്ടര്‍’ എന്ന നോവലിനെ ആസ്പദമാക്കി രചയിതാവ് എബ്രഹാം വര്‍ഗീസുമായി നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയിരുന്നു സുപ്രിയ മേനോന്‍.
ഈ നോവലെഴുതുവാന്‍ പ്രേരിപ്പിച്ചത് എബ്രഹാം വര്‍ഗീസിന്റെ അമ്മയായ മറിയം വര്‍ഗീസാണെന്ന് സുപ്രിയ പരാമര്‍ശിച്ചപ്പോള്‍, അമ്മയെഴുതിയ കുറിപ്പുകളും തമ്മിലുള്ള സംഭാഷണങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രചോദനം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത നോവല്‍ ഉടനെ ഉണ്ടാവുമെന്നും അദ്ദേഹം ചര്‍ച്ചയില്‍ സൂചിപ്പിച്ചു. ജീവിതം പ്രണയത്തിന്റെയും നഷ്ടത്തിന്റെയും ഒരു ചക്രമാണ്, അതൊരു മാരകമായ അവസ്ഥയാണെന്നും എബ്രഹാം വര്‍ഗീസ് പറഞ്ഞു.
ചര്‍ച്ചയില്‍ എബ്രഹാം വര്‍ഗീസ് തന്റെ അമ്മയെയും മുത്തശ്ശിയെയും കുറിച്ചുള്ള ഓര്‍മ്മകളും അവര്‍ തന്നില്‍ ചെലുത്തിയ സ്വാധീനവും പങ്കുവച്ചു.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
- https://apps.apple.com/ro/app/klf/id6444764749
- https://play.google.com/store/apps/details?id=com.klf.user.keralaliteraturefestival
Comments are closed.