യൂറോപ്പ് സമ്പന്നമായതിൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നന്ദി പറയുക: വില്യം ഡാൽറിമ്പിൾ
ദി കമ്പനി ക്വാർട്ടേറ്റ് ഇന്ത്യയുടെ ചരിത്രം പറയുന്ന നാല് പുസ്തകത്തിന്റെ സമാഹരത്തെക്കുറിച്ചുള്ള സെഷനായിരുന്നു ദി കമ്പനി ക്വാർട്ടേറ്റ്. ദ അനാർക്കി, വൈറ്റ് മുഗൾസ്, റിട്ടേൺ ഓഫ് എ കിങ്, ദി ലാസ്റ്റ് മുഗൾ എന്നിവയാണ് നാല് ബുക്സ്. ഇന്ത്യയെ രണ്ട് പതിറ്റാണ്ട് കാലം ഭരണം നടത്തിയ ബ്രിട്ടീഷുകാരും അതിന് ശേഷവും മുൻപും ഭരിച്ച മുഗൾ ഭരണത്തെപ്പറ്റിയും പ്രതിപാദിക്കുന്നതാണ് ‘ദി കമ്പനി ക്വാർട്ടറ്റ്’. ഓരോ ബുക്ക് രചിക്കാനും വില്യം ഡാൽറിമ്പിളിന് നാലോ അഞ്ചോ വർഷം വേണ്ടി വന്നു. ഒരു ജോയിൻ സ്റ്റോക് കമ്പനിയായി ഇന്ത്യയിൽ വന്ന ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയെ വർഷങ്ങളോളം ഭരിച്ചു. ‘ദ അനാർക്കി’ എന്ന ബുക്ക് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപികരണവും, ‘ദി വൈറ്റ് മുഗൾസ്’ ഇന്ത്യയിൽ സ്ത്രീകളെ വിവാഹം ചെയ്ത ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ കുറിച്ചും, ‘റിട്ടേൺ ഓഫ് കിങ്’ എന്നതിൽ ഭരണ തിരിച്ചു വരവും, ‘ദി ലാസ്റ്റ് മുഗൾ’ എന്നതിൽ അവസാന മുഗൾ ഭരണവും പറയുന്നു. വെറും ഒരു ചെറിയ കമ്പനി ഇന്ത്യയിൽ വന്നു ആവശ്യ സാധനം ശേഖരിച്ച് അത് വിറ്റ് സമ്പന്നമായി. യുദ്ധത്തിലൂടെ ബംഗാൾ കീഴടക്കി. ഈസ്റ്റ് ഇന്ത്യ കമ്പനി ആധിപത്യം സ്ഥാപിച്ച നികുതി പിരിവും അവിടെ കറുപ്പ് കൃഷിയും തുടങ്ങി.
സമകാലിക കാര്യങ്ങളും ചർച്ചയിൽ ഇടം നേടി. ബ്രിട്ടീഷുകാർ പണ്ട് കോളനിയൽ ഭരണം നടത്തിയെങ്കിൽ ഇന്ന് അവർ ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ വഴി നമ്മളെ ഭരിക്കുന്നു. ഒരു വലിയ കോർപ്പറേറ്റിന് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ കാര്യത്തിൽ അഭിപ്രായം ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പ് പോലുള്ള ഒരു രാഷ്ട്രം ഇന്ന് ഇത്ര സമ്പന്നമായതിൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കും അടിമത്തത്തിനും നന്ദി പറഞ്ഞു.
Comments are closed.