DCBOOKS
Malayalam News Literature Website

വൈദ്യശാസ്ത്രരംഗത്തെ കച്ചവടവല്‍ക്കരണത്തിന് നിയന്ത്രണം കൊണ്ടുവരണം

കേരള സാഹിത്യോത്സവത്തിന്റെ മൂന്നാം നാളില്‍ വേദി അക്ഷരത്തില്‍ ചൂടുപിടിച്ച ചര്‍ച്ച നടന്നു. ഏറെ സമകാലിന പ്രസക്തിയുളളതും ചര്‍ച്ച ചെയ്യേണ്ടതുമായ വൈദ്യശാസ്തം കച്ചവടവല്‍ക്കരിക്കുമ്പോള്‍ എന്ന വിഷയത്തില്‍ വൈദ്യശാസ്ത്രരംഗത്തില്‍ നിന്നും അനുയോജ്യരായ വിശിഷ്ട വ്യക്തികള്‍ ഡോ.കെ.പി അരവിന്ദന്‍, ഡോ പി. കൃഷ്ണകുമാര്‍,
ഡോ. ഷിംന അസീസ്, കെ.പി മെഹറൂഫ് രാജ്, ഡോ. ദീപ ചന്ദ്രന്‍, ഡോ.ബിജു എന്നിവര്‍ മുഖാമുഖം സംവദിച്ചു.

ചര്‍ച്ചയ്ക്ക് പി.ടി മുഹമ്മദ് സാദിഖ് ചുക്കാന്‍ പിടിച്ചു. പ്രാഥമിക ചികിത്സാരംഗത്ത് സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും വൈദ്യശാസ്ത്രരംഗത്തെ കച്ചവടവല്‍ക്കരണത്തിന് നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്നും ഡോ. കെ.പി അരവിന്ദന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. മാനസിക ആരോഗ്യരംഗത്താണ് കൂടുതല്‍ കച്ചവടവല്‍ക്കരണം നടക്കുന്നത്. വൈദ്യശാസ്ത്രരംഗത്ത് പരിചയസമ്പന്നരായ ഡോക്ടേഴ്‌സ് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഇന്ന് പഠിച്ചിറങ്ങുന്ന വൈദ്യപഠന വിദ്യാര്‍ത്ഥികള്‍ വെറും ബുദ്ധിരാക്ഷസന്‍മാര്‍ മാത്രമാണ്. ഇത് വൈദ്യപഠനരംഗത്തെ കച്ചവടവല്‍ക്കരണത്തിന് ഉത്തമോദാഹരണമാണ്.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

 

Comments are closed.