ശരീരംതന്നെ മാധ്യമം
പച്ചകുത്തല്‍ ഭൂതത്തെ വര്‍ത്തമാനവുമായി ബന്ധിപ്പിക്കുന്ന കണ്ണിയായിത്തീരുന്നു. വല
തുകാല്‍ സപ്നയുടെ കുടുംബക്കാരുടെ സിന്ധിലെ ജീവിതവും വിഭജനത്തിന്റെ ദുരിത
ങ്ങളും അവതരിപ്പിക്കുമ്പോള്‍ ഇടതുകാലില്‍ സപ്ന ജനിച്ചു വളര്‍ന്ന മുംബൈ നഗരമാണ്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെയും കടലിന്റെയും മറ്റും കാഴ്ചകള്‍. അങ്ങനെ കാലുകള്‍ ഓര്‍മ്മകളുടെ കലണ്ടര്‍ ആയി മാറുന്നു. ഒരു കഥപറയാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം ആ കഥതന്നെ ആയിത്തീരുക എന്നതാണ്.
തന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഹെയര്‍സ്‌റ്റൈലിസ്റ്റും എഴുത്തുകാരിയുമായ സപ്ന ഭാവ് നാനിയെ പരിചയപ്പെടുന്നത് റൂഹി ദീക്ഷിത്തും സീബാ ഭഗ്‌വാഗറും ചേര്‍ന്ന് സംവിധാനം ചെയ്ത Scattered Windows, Connected Doors എന്ന ഡോക്യുമെന്ററിയിലാണ്. എങ്ങനെ ജീവിക്കണം, എന്തു ചെയ്യണം, എന്തു ചെയ്യാതിരിക്കണം എന്ന് തെരഞ്ഞെടുപ്പുകള്‍ നടത്തുന്ന എട്ട് സ്ത്രീകളെ കുറിച്ചാണ് ഈ സിനിമ. ഇതില്‍ ഒരു ഖണ്ഡം സപ്നയെ കുറിച്ചാണ്.
വ്യവസ്ഥാപിതതത്ത്വങ്ങളെ പിന്തുടരാത്ത ജീവിതമാണ് സപ്നയുടേത്. മുംബൈയില്‍ സമ്പന്നര്‍ ജീവിക്കുന്ന ബാന്ദ്രയില്‍ ഒരു സിന്ധി കുടുംബത്തില്‍ ജനിച്ചു. പിതാവ് ഒരു കാബറെ ക്ലബ്ബിന്റെയും റെസ്റ്റോറന്റിന്റെയും ഉടമസ്ഥനായിരുന്നു. സപ്നയുടെ പതിനെട്ടാം വയസ്സില്‍ പിതാവ് അന്തരിച്ചതിനെ തുടര്‍ന്ന് കോളജ് വിദ്യാഭ്യാസം അവസാനിപ്പിക്കുകയും അമേരിക്കയിലേക്ക് പോവുകയും ചെയ്തു. അവിടെതുടക്കത്തില്‍ ഒരു ഹോട്ടലില്‍ വെയിട്രസ്സ് ആയി ജോലിചെയ്തു. പിന്നീട് ഒരു ബിസിനസ്സ് സ്‌കൂളില്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ പഠിക്കാനായി ചേരുകയും നല്ല മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. ഫാഷന്‍ ഡിസൈന്‍ രംഗത്ത് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും ഹെയര്‍ ഡ്രസ്സിങ്ങില്‍ ഉള്ള താത്പര്യം കാരണം ഈ മേഖലയെ തൊഴിലായി തെരഞ്ഞെടുത്തു. അവധിക്ക് മുംബൈയില്‍ വന്നപ്പോള്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ബാല്യകാല സുഹൃത്തുമായി ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അമേരിക്ക ഉപേക്ഷിക്കുകയും മുംബൈയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. അക്കാലത്ത്മുംബൈയിലെ പ്രസിദ്ധങ്ങളായ സായാഹ്നപത്രങ്ങളില്‍ കോളമിസ്റ്റായി
സപ്ന ധാരാളം എഴുതി.
സപ്ന ഭാവ്‌നാനി / പി. കെ. സുരേന്ദ്രന്‍ തമ്മിലുള്ള വിശകലനം, സംഭാഷണത്തിന്റെ
പൂര്‍ണരൂപം വായിക്കാന്‍ ജൂണ്‍മാസത്തെ പച്ചക്കുതിര മാസിക ഡൗണ്‍ലോഡ് ചെയ്യൂ. ഡി സി / കറന്റ് പുസ്തകശാലകളിലും ജൂണ്‍ലക്കം ലഭ്യ
Comments are closed.