പലസ്തീനിലെ ചോരയുടെ ചരിത്രം
2021 ജൂണ്‍ ലക്കം 'പച്ചക്കുതിര' യില്‍ പ്രസിദ്ധീകരിച്ചത്, പുനഃപ്രസിദ്ധീകരണം
ഡോ. ലിറാര്‍ പുളിക്കലകത്ത്
ഇന്ന് പലസ്തീന്‍, പ്രത്യേകിച്ച് ഗാസ ഒരു തുറന്ന ജയിലിനു സമാനമാണ്. 2021 ല്‍ പ്രസിദ്ധീകരിച്ച മനുഷ്യാവകാശ നിരീക്ഷണ റിപ്പോര്‍ട്ട് പ്രകാരം ഇസ്രയേല്‍ അധികാരികള്‍പലസ്തീനികളെ ആസൂത്രിതമായി അടിച്ചമര്‍ത്തുകയും വിവേചനം കാണിക്കുകയും ചെയ്യുന്നു. അധിനിവേശ ഗാസ മുനമ്പില്‍ തുടര്‍ച്ചയായി പതിമൂന്നാം വര്‍ഷവും സര്‍ക്കാര്‍ പലസ്തീനികള്‍ക്ക് പൊതുവായ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചരക്കുകളുടെ കൈമാറ്റം കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. രണ്ട് ദശലക്ഷം വരുന്ന അവിടുത്തെ പലസ്തീനികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട അവസ്ഥയാണ്. പരിമിതമായി മാത്രം ലഭിക്കുന്ന വെള്ളവും വൈദ്യുതിയും അതിനൊപ്പം തകര്‍ന്ന സമ്പദ് വ്യവസ്ഥയും അവരുടെ ജീവിതം കൂടുതല്‍
നരകതുല്യമാക്കുന്നു.
പശ്ചിമേഷ്യന്‍ / അറബ് മേഖലയില്‍ നടക്കുന്ന നാടകീയ സംഭവങ്ങള്‍ എല്ലായ്‌പ്പോഴും മാധ്യമങ്ങളില്‍ തലക്കെട്ടുകളും പലപ്പോഴും വിവാദങ്ങളും സൃഷ്ടിക്കുന്നു. മേഖലയിലെ പ്രശ്‌നങ്ങള്‍ അക്കാദമിക സമൂഹവും രാഷ്ട്രീയക്കാരും നയരൂപകര്‍ത്താക്കളും അന്താരാഷ്ട്ര സമൂഹവും ആഴത്തില്‍വിശകലനം ചെയ്യാറുണ്ട്. ചരിത്രപരമായും മതപരമായും തന്ത്രപരമായും സാമ്പത്തികമായും പ്രാധാന്യമുള്ള ഈ പ്രദേശത്ത്. ഏറ്റവുമധികം
ചര്‍ച്ച ചെയ്യപ്പെടുന്നതും അവസാനിക്കാത്തതുമായ പ്രശ്‌നങ്ങളിലൊന്നാണ് അറബ്- ഇസ്രായേലി സംഘര്‍ഷം. ആധുനിക പശ്ചിമേഷ്യയുടെ പരിണാമത്തിലും നിര്‍മാണത്തിലും അറബ്-ഇസ്രയേല്‍ അല്ലെങ്കില്‍ ഇസ്രയേല്‍-പലസ്തീന്‍ പോരാട്ടത്തിന് സുപ്രധാന പങ്കുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അച്ചടി, ഇലക്ട്രോണിക്, സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളും ചിത്രങ്ങളും വിശുദ്ധനഗരമായ ജറുസലേമിലും പരിസരത്തും നടക്കുന്ന അരാജകത്വത്തിന്റെ ഭയാനക രംഗങ്ങള്‍ കാണിക്കുന്നു. ചില ചിത്രങ്ങള്‍ സ്‌ഫോടനങ്ങളില്‍നിന്നും ഇസ്രയേല്‍ ആക്രമണങ്ങളില്‍നിന്നും അഭയം തേടുന്ന വിശ്വാസികളെയും അവിശ്വാസികളെയും വെളിപ്പെടുത്തുമ്പോള്‍, മറ്റുചിലത് പ്രതിഷേധക്കാര്‍ ഇസ്രയേല്‍ പ്രതിരോധസേനയ്ക്കെതിരെ കല്ലെറിയുന്നതാണ് കാണിക്കുന്നത്. ഗാസയില്‍നിന്നുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രയേല്‍ വര്‍ഷിക്കുന്ന ബോംബുകളുടെ കണക്കുകള്‍ വാര്‍ത്തകള്‍ക്ക് കൗതുകവും ആശ്ചര്യവും സമ്മാനിക്കുന്നു. അതോടൊപ്പം, പലസ്തീനികളോട് സഹതാപവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്ന നിരവധി ചിത്രങ്ങളും സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ നിറഞ്ഞിട്ടുണ്ട്. ഇസ്രയേല്‍ അതിക്രമങ്ങളെയും അമേരിക്കയുടെ പങ്കിനെയും ഹമാസ് ആക്രമണത്തെയും ചിലര്‍ വിമര്‍ശിക്കുന്നു. ഗാസയില്‍നിന്ന് ഹമാസ് ഇസ്രയേലിന് നേരെ റോക്കറ്റ് എറിയുമ്പോള്‍, മാരക വ്യോമാക്രമണത്തിലൂടെ ഇസ്രയേല്‍ പ്രതികരിക്കുന്നു. ഇതുവരെ ഈ സംഭവത്തില്‍ ഇരുനൂറിലധികം പലസ്തീനികളും ഇസ്രയേലികളും മരിക്കുകയും, ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും, ധാരാളം ആളുകള്‍ക്ക് വീട് നഷ്ടപ്പെടുകയും, നിരവധി പേര്‍ പലായനം ചെയ്യുകയും ഉണ്ടായിട്ടുണ്ട്.
തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.