ഹരിദ്വാറിന്റെ അറിയാക്കഥകള്‍
വാക്കിന്റെ വേദിയില്‍ ‘ഹരിദ്വാരില്‍ മണികള്‍ മുഴങ്ങുന്നു’ എന്ന നോവലിന്റെ അറിയാപ്പുറങ്ങളിലേക്കുള്ള സഞ്ചാരമാണ് സാധ്യമായതെന്ന് സൂചിപ്പിച്ചാല്‍ ഒട്ടും അതിശയോക്തിയാകില്ല. പുസ്തകത്തിന്റെ രചയിതാവായ എം. മുകുന്ദനും ഇംഗ്ലീഷ് വിവര്‍ത്തക പ്രേമ ജയകുമാറും വേദിയില്‍ ഒരുമിച്ചപ്പോള്‍ സഹൃദയര്‍ക്ക് അതൊരു അപൂര്‍വ്വാനുഭവമായി. ശ്രീധര്‍ ബാലനും ദിനേഷ് സിന്‍ഹയും ചര്‍ച്ചയില്‍ ഒപ്പംചേര്‍ന്നു.
അനുഭവങ്ങളില്‍ നിന്നും ഭാവനയില്‍ നിന്നും എഴുത്ത് രൂപപ്പെടാമെന്ന ആശയം എം. മുകുന്ദന്‍ മുന്നോട്ടുവെച്ചു. നോവല്‍ രൂപപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ലഹരിയില്‍ നിന്ന് രൂപം കൊണ്ടതാണ് തന്റെ നോവലെന്ന മുകുന്ദന്റെ തുറന്നുപറച്ചില്‍ സദസ്സില്‍ ചിരിയുയര്‍ത്തി. വിവര്‍ത്തനത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചായിരുന്നു പ്രേമ ജയകുമാര്‍ സംസാരിച്ചത്.
Comments are closed.