ആല്‍കെമിസ്റ്റ് എന്റെ ആദ്യത്തെ സാഹിത്യപ്രണയമായിരുന്നു: വില്‍ സ്മിത്ത്
‘ആല്‍കെമിസ്റ്റ്’ തന്റെ ആദ്യത്തെ സാഹിത്യപ്രണയമായിരുന്നുവെന്ന് ഹോളിവുഡ് നടന്‍ വില്‍ സ്മിത്ത്. ‘വില്‍’ (Will) എന്ന വില്‍ സ്മിത്തിന്റെ ആത്മകഥയിലാണ് പൗലോ കൊയ്ലോയുടെ മാസ്റ്റര്‍പീസ് നോവലായ ആല്‍കെമിസ്റ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.
“ആല്‍കെമിസ്റ്റ് എന്റെ ആദ്യത്തെ സാഹിത്യപ്രണയമായിരുന്നു. ആ പുസ്തകം എന്റെ ആത്മാവിനോട് സംസാരിച്ചു. എനിക്ക് അത് താഴെ വെയ്ക്കാനേ തോന്നിയില്ല. എന്നിലേക്ക് ആഴ്ന്നിറങ്ങിയെന്റെ കാഴ്ചപ്പാടിനേയും ഉണ്‍മയേയും മാറ്റിമറിച്ചു. ഞാൻ വായിച്ചിട്ടുള്ളതിൽ വെച്ച് എന്നെ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകമാണ് ആല്‍കെമിസ്റ്റ് . അത് എന്നിലെ സ്വപ്‌നജീവിയെ ശാക്തീകരിക്കുകയും എന്റെ കഷ്ടപ്പാടുകളെ സാധൂകരിക്കുകയും ചെയ്തു. സാന്റിയാഗോയ്ക്ക് സഹിക്കുവാനും അതിജീവിക്കാനും അവന്റെ നിധി നേടാനും കഴിയുമെങ്കിൽ, എനിക്കും കഴിയും.”- വില്‍ സ്മിത്ത് എഴുതി.
മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന വിദേശ എഴുത്തുകാരനായ പൗലോ കൊയ്ലോയുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന നോവലാണ് ‘ദി ആല്‍കെമിസ്റ്റ്’. 1988ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട, സാഹിത്യ ലോകത്ത് വിസ്മയം തീര്‍ത്ത ഈ കൃതി ഇതിനകം എഴുപതിലധികം ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടു കഴിഞ്ഞു. ലക്ഷക്കണക്കിന് വായനക്കാരെ സ്വാധീനിച്ച ദി ആല്‍കെമിസ്റ്റ് 2000 ലാണ് ഡി സി ബുക്‌സ് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചത്. ഇന്ന് മലയാളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന കൃതിയാണ് ആല്‍കെമിസ്റ്റ്.
View this post on Instagram
ഏറ്റവും കൂടുതല്‍ ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിച്ചിരിക്കുന്ന ഏഴുത്തുകാരന്റെ പുസ്തകം എന്ന ബഹുമതി നേടിയ ആല്‍കെമിസ്റ്റ് ജീവിതത്തിലൂടെ സന്ദേഹിയായ ഒരു മനുഷ്യന്‍ നടത്തുന്ന തീര്‍ത്ഥയാത്രയുടെ കഥ പറയുന്ന പുസ്തകമാണ്. ആട്ടിന്‍ പറ്റത്തെ മേയിച്ചു നടന്ന സാന്റിയാഗോ എന്ന ഇടയബാലന്‍ ഒരു സ്വപ്‌ന ദര്‍ശനത്തിന്റെ പ്രേരണയില്‍ നിധി തേടി നടത്തുന്ന യാത്രയിലൂടെയാണ് കഥ വികസിക്കുന്നത്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.