വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതിയമ്മ അന്തരിച്ചു
തൃശൂര്‍: കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ(92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് പാറമേക്കാവ് ശാന്തിഘട്ടില്‍ വെച്ച് നടക്കും.
1956-ലായിരുന്നു വൈലോപ്പിള്ളിയുമായുള്ള വിവാഹം. പക്ഷെ കുടുംബജീവിതത്തിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് അധികം വൈകാതെ വേര്‍പിരിഞ്ഞു. വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്റെയും താറ്റാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടേയും മകളാണ് ഭാനുമതിയമ്മ. വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് വിരമിച്ചത്. ഡോ. ശ്രീകുമാര്‍, ഡോ. വിജയകുമാര്‍ എന്നിവര്‍ മക്കളാണ്.
Comments are closed.