തട്ടാത്തിപ്പെണ്ണിന്റെ കല്യാണം
തട്ടാത്തിപ്പെണ്ണിന്റെ കല്യാണത്തിന് പൊന്നില്ല. നാലാളോടു ചോദിച്ചു. നാട്ടുകാരോടു ചോദിച്ചു. പൊന്നു കിട്ടിയില്ല. കെട്ടിച്ചുകൊടുക്കാന്‍ പ്രായമായി. തട്ടാന് വഴിയിലിറങ്ങി നടന്നുകൂടാ. തട്ടാന് വിശപ്പില്ല, ഉറക്കവുമില്ല. അതുകണ്ട് തട്ടാത്തിക്കും വിശപ്പില്ല… അവരുടെ മനസ്സു നൊന്തു. അവര്‍ ചിന്തിച്ചു ചിന്തിച്ച്… പത്തു പവന്‍ വേണം… അതിനെവിടെപ്പോകും. അതിനെന്തു ചെയ്യും… അതാരു തരും?
‘നമ്മുടെ മോള് ഒരു വഴിക്കാകട്ടെ…. നമ്മുടെ മോള്‍ക്ക് ഒരുത്തനെ കിട്ടട്ടെ.. തട്ടാന്‍ എതിരു പറയരുത്.’
‘തട്ടാന്‍ കേള്‍ക്കണം…. ഒരേയൊരു വഴി.’
‘എന്തു വഴി? ഏതു വഴി?’
‘തട്ടാന്‍ കക്കാന്‍ പോകണം.’
‘എന്തു കക്കും ഞാന്‍ തട്ടാത്തി?’
‘പൊന്നു കക്കണം തട്ടാനെ.’….
തട്ടാത്തിപ്പെണ്ണിന്റെ കല്യാണം, കണ്ണന്‍ മാസ്റ്റര്‍, അപ്പം ചുടുന്ന കുങ്കിയമ്മ, തെമ്മാടിയായ കുട്ടി, ദല്‍ഹി 1981, ടൂ ഇന്‍ വണ്‍, അമ്മമ്മ, ഭാരതമാതാവ്, തുടങ്ങി എം മുകുന്ദന്റെ അപൂര്‍വസുന്ദരങ്ങളായ പതിനഞ്ചു കഥകളുടെ സമാഹാരമാണ് തട്ടാത്തിപ്പെണ്ണിന്റെ കല്യാണം. മുകുന്ദന്റെ മനോഹരമായ ആഖ്യാനവൈഭവത്തിന്റെ നിദര്‍ശനങ്ങളായ കഥകളാണ് ഇവയെല്ലാം.
1985 ലാണ് ഈ കഥാപുസ്തകം ആദ്യമായി പുറത്തിറങ്ങുന്നത്. ഇപ്പോള്‍ ഈ പുസ്തകത്തിന്റെ മൂന്നാമത് ഡി സി ബി പതിപ്പ് പുറത്തിറങ്ങി.
Comments are closed.