DCBOOKS
Malayalam News Literature Website

രജിതൻ കണ്ടാണശ്ശേരിയുടെ ‘തരങ്ങഴി’; പുസ്തകപ്രകാശനം ജൂൺ 16 ന്

രജിതൻ കണ്ടാണശ്ശേരിയുടെ ‘തരങ്ങഴി‘ എന്ന പുസ്തകത്തിന്റെ പ്രകാശനം 2024 ജൂൺ 16 ഞായർ വൈകീട്ട് 4 മണിക്ക് തൃശൂർ Textസാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. അഷ്ടമൂർത്തി, അമിത, രാധാകൃഷ്‌ണൻ കാക്കശ്ശേരി, പ്രസാദ് കാക്കശ്ശേരി, രശ്‌മി മൂത്തേടത്ത്, വി.കെ. ദാസൻ, ദിനുദാസ്, കെ.കെ. മനോജ് മാസ്റ്റർ, ഡോ. കല ബി. എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഗ്രാമീണ വായനശാല – കലാസമിതി കണ്ടാണശ്ശേരിയാണ് പ്രകാശന ചടങ്ങു സംഘടിപ്പിച്ചിരിക്കുന്നത് . ഡി സി ബുക്‌സാണ് പ്രസാധകർ.

പ്രശസ്ത നോവലിസ്റ്റായ കോവിലന്റെ അതിപ്രശസ്തമായ തട്ടകം മുഴുമിപ്പിക്കാത്ത നോവലായിരുന്നു. അതു മുഴുമിപ്പിക്കാനുള്ള ഒരു ശ്രമത്തിന്റെ കഥപറയുകയാണ് രജിതൻ കണ്ടാണശ്ശേരി തരങ്ങഴിയിലൂടെ. തട്ടകം ഇവിടെ ദേശമാകുന്നു. കോവിലൻ വരുണനും. ഒരു ദേശത്തിലെ നിരവധി കഥാപാത്രങ്ങളും അനവധി സംഭവപരമ്പരകളും വിഭ്രമാത്മകമായ കഥകളും നിറഞ്ഞ തരങ്ങഴി ദേശത്തെയും നോവലിനെയും നോവലിസ്റ്റിനെയും വായനക്കാരെയുംകുറിച്ചുള്ള നോവലായി മാറുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.