ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’ ഉടന്‍ വായനക്കാരിലേക്ക്
കാത്തിരിപ്പിന് വിരാമമാകുന്നു. ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’ മലയാള സാഹിത്യത്തില്‍ ഇന്ന് വരെ മറ്റാരും പരീക്ഷിച്ചിട്ടില്ലാത്ത നിര്മ്മാണവൈഭവത്തോടെ ഉടന്‍ വായനക്കാരുടെ കൈകളിലേക്ക്. പുസ്തക നിര്‍മ്മിതിയില്‍ തന്നെ ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത മാതൃകയിലാണ് പുസ്തകം പുറത്തിറങ്ങുക. അനവധി വ്യത്യസ്തമായ പാരായണക്രമം സാധ്യമാകുന്ന വിധത്തിലാണ് ബെന്യാമിന് പുസ്തകം രചിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ പ്രകാശനം 2022 മെയ് 24ന് വൈകീട്ട് 5.30ന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് കെ.സച്ചിദാനന്ദന് നിര്‍വ്വഹിക്കും.
തിരുവിതാംകൂർ ചരിത്രത്തിലെ ചെറിയൊരു ഏടിനെ വളരെ കൗതുകകരമായ രീതിയിൽ, പുതിയ കാലത്തിൽ നമ്മൾ കേൾക്കുകയും പിന്നെ മറന്നുകളയുകയും ചെയ്ത ചില സംഭവങ്ങളുമായി കൂട്ടിയിണക്കാനുള്ള ശ്രമം എന്ന് തരകൻസ് ഗ്രന്ഥവരിയെ ഒറ്റവരിയിൽ വിശേഷിപ്പിക്കാം. ആദിയും അന്ത്യവും മദ്ധ്യവും ഇല്ലാത്ത, ഏത് എവിടെ എങ്ങനെ ആയിരിക്കാം എന്ന് വായനക്കാർക്ക് നിശ്ചയിക്കാവുന്ന, അല്ലെങ്കിൽ അവർ മുൻ നിശ്ചയമില്ലാതെ കൈയ്യിലെടുന്ന അധ്യായം അറിയാതെ ഒരു ക്രമം നിശ്ചയിക്കുന്ന 120 ഗ്രന്ഥവരികളാണ് ഈ നോവലിനുള്ളത്.
അതിനർത്ഥം ഇതിൽ ഒരു കഥാക്രമമോ സമയസൂചികയോ ഇല്ല എന്നല്ല, അത് വളരെ യാദൃശ്ചികമായ ക്രമവ്യത്യാസത്തോടെ ഓരോ വായനക്കാരന്റെയും കൈകളിൽ എത്തിപ്പെടുന്നു എന്നുമാത്രം. എന്നുപറഞ്ഞാൽ ഒരു വായനക്കാരൻ വായിക്കുന്ന, മനസിലാക്കുന്ന രീതിയിലേ ആവില്ല മറ്റൊരാൾ വായിക്കുകയും കഥ മനസിലാക്കുകയും ചെയ്യുന്നത്. ഒരാൾ തന്നെ രണ്ടുതവണ വായിച്ചാലും ആ മനസിലാക്കൽ രീതി വ്യത്യസ്തമായിരിക്കും. 120 ഗ്രന്ഥവരികളും വായിച്ചു പൂർത്തിയാക്കുമ്പോൾ നിങ്ങൾക്ക് കഥ എന്താണെന്ന ഒരു പൂർണ്ണരൂപം മനസിലാവുകയും ചെയ്യും.
ലോകപുസ്തകദിനത്തില്‍ ഏറെ പുതുമകളുള്ള പുതിയ നോവല്‍ ബെന്യാമിന് പ്രഖ്യാപിച്ചത്. പുസ്തക നിര്‍മ്മിതിയില്‍ തന്നെ ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത മാതൃകയിലാകും പുസ്തകം പുറത്തിറങ്ങുക. 120 ഗ്രന്ഥവരികളിലൂടെയാണ് ആശയലോകം വായനക്കാര്‍ക്ക് മുന്പില് ഇതള്‍വിരിയുക. Permutation and combination അനുസരിച്ച് 668950291344912705758811805409037 2586752746333138029810295671352301633557244962989366
87416527198498130815763789321409055254085894081218598984811143896500059649605
212569600000000000000 0000000000000 രീതിയിൽ തരകൻസ് ഗ്രന്ഥവരി വായിക്കാം എന്നാണ് ഒരു കണക്കുവിദ്വാൻ കണ്ടുപിടിച്ചത്. ആ അനന്തസാധ്യതയിലാണ് നിങ്ങൾ ഈ നോവൽ വായിക്കുന്നത്.
ചരിത്രവും മിത്തും ഭാവനയും പുതിയ കാലത്തിന്റെ ചോദ്യങ്ങളും ചേര്‍ത്തു കെട്ടുന്ന ഉദ്വേഗജനകമായ കഥയ്ക്കായി കാത്തിരിക്കൂ…
Comments are closed.