റൊമാന്‍സ് ഫിക്ഷന്‍ മത്സരം അവാര്‍ഡ് ദാനവും ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’യുടെ പ്രകാശനവും ഇന്ന്
ഡി സി ബുക്സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിന്റെ അവാര്‍ഡ് ദാനവും ലോകസാഹിത്യത്തിലെ തന്നെ അത്യപൂര്‍വ്വമായ ഒരു നോവല്‍ പരീക്ഷണം എന്ന സവിശേഷതയോടു കൂടി പുറത്തിറങ്ങുന്ന ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’ യുടെ പ്രകാശനവും ഇന്ന് (2022 മെയ് 24) വൈകീട്ട് 5.30ന് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കെ.സച്ചിദാനന്ദന്‍ ‘തരകന്‍സ് ഗ്രന്ഥവരി’ പ്രകാശനം ചെയ്യും. റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിന്റെ അവാര്‍ഡ് ദാനം ബെന്യാമിന്‍ നിര്‍വ്വഹിക്കും. ഇ സന്തോഷ് കുമാര്‍, പി.കെ.രാജശേഖരന്‍, വി. മുസഫര്‍ അഹമ്മദ്, സംഗീത ശ്രീനിവാസന്‍, സൈനുല്‍ ആബിദ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തില്‍ ആല്‍വിന്‍ ജോര്‍ജിന്റെ ‘ദുഷാന’യാണ് മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ചായ വില്‍ക്കാന്‍ കൊതിച്ച ചെറുക്കന്‍-ബേസില്‍ പി എല്‍ദോ, വാന്‍ഗോഗിന്റെ കാമുകി-ജേക്കബ്ബ് എബ്രഹാം, ലേഡി ലാവന്‍ഡര്‍ -സബീന എം സാലി, നേര്‍പാതി- സുധ തെക്കേമഠം എന്നീ നോവലുകള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും.
Comments are closed.