റൊമാന്‍സ് ഫിക്ഷന്‍ മത്സരം അവാര്‍ഡുകളുടെ വിതരണവും ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’യുടെ പ്രകാശനവും നടന്നു
റൊമാന്‍സ് ഫിക്ഷന്‍ മത്സരം അവാര്‍ഡുകളുടെ വിതരണവും ബെന്യാമിന്റെ ‘തരകന്‍സ് ഗ്രന്ഥവരി’യുടെ പ്രകാശനവും തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നടന്നു. കെ.സച്ചിദാനന്ദന്‍ ‘തരകന്‍സ് ഗ്രന്ഥവരി’ പ്രകാശനം ചെയ്തു. പ്രീബുക്ക് ചെയ്ത വായനക്കാരി മുംതാസ് താഹ ആദ്യ പ്രതി സ്വീകരിച്ചു. റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിന്റെ അവാര്‍ഡ് ആല്‍വിന്‍ ജോര്‍ജിന് ( നോവൽ -ദുഷാന ) ബെന്യാമിന്‍ സമ്മാനിച്ചു. ഇ സന്തോഷ് കുമാര്‍, പി.കെ.രാജശേഖരന്‍, വി. മുസഫര്‍ അഹമ്മദ്, സംഗീത ശ്രീനിവാസന്‍, സൈനുല്‍ ആബിദ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ചായ വില്‍ക്കാന്‍ കൊതിച്ച ചെറുക്കന്‍-ബേസില്‍ പി എല്‍ദോ, വാന്‍ഗോഗിന്റെ കാമുകി-ജേക്കബ്ബ് എബ്രഹാം, ലേഡി ലാവന്‍ഡര്‍ -സബീന എം സാലി, നേര്‍പാതി- സുധ തെക്കേമഠം എന്നീ നോവലുകള്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
Comments are closed.