DCBOOKS
Malayalam News Literature Website

തരകന്‍സ് വന്ന വഴി: എഴുത്തനുഭവം പങ്കുവെച്ച് ബെന്യാമിന്‍

മെയ് ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും

സുദീര്‍ഘങ്ങളായ പതിനേഴ് അദ്ധ്യായങ്ങള്‍ ഉള്ള ഒരു നോവലിലൂടെ റമ്പാന്‍ ബൈബിളും പഴയ സെമിനാരിയും കേണല്‍ മണ്‍ട്രോയും ക്ലോഡിയസ് ബുക്കാനനും കായംകുളം ഫീലിപ്പോസ് റമ്പാനും പുലിക്കോട്ടില്‍ ഇട്ടൂപ്പ് മല്‍പാനും തിമ്മയ്യാപിള്ളയും ഒക്കെ വന്നു നിറയുന്ന ആദ്യത്തെ മലയാള ബൈബിള്‍ വിവര്‍ത്തനകാലം പറയുക എന്ന ആഗ്രഹത്തോടെയാണ് ഞാന്‍ തിരുവിതാംകൂര്‍ ചരിത്രത്തിലേക്ക് ഇറങ്ങുന്നതും വേണ്ടുന്നത്ര വിവരങ്ങള്‍ ശേഖരിക്കുന്നതും. എന്നാല്‍ വെറുതെ ഒരു ചരിത്രനോവല്‍ എഴുതുന്നതില്‍ എനിക്കൊട്ടും താത്പര്യം ഉണ്ടായിരുന്നില്ല.

സ്വയംവിമര്‍ശനങ്ങളില്‍ നിന്നാണ് പുതിയ സ്വപ്നങ്ങള്‍ പിറക്കുന്നത്. അതാണ് പുതിയ ചിന്തകളിലേക്കും പുതിയ പദ്ധതികളിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. പത്തു നോവലുകള്‍ എഴുതിയ ഒരാളെ സംബന്ധിച്ച് ഇനിയും സാമ്പ്രദായികരീതിയിലുള്ള ഒരു നോവല്‍ ചിന്തിക്കാന്‍ സാധ്യമല്ലായിരുന്നു. എന്നാല്‍ എന്താണ് വേറിട്ടപരീക്ഷണം,
എങ്ങനെയാണ് അത് പ്രാവര്‍ത്തികമാക്കുക എന്നൊന്നും ഒരു ധാരണയും
ഉണ്ടായിരുന്നില്ല.

എന്റെ ഇരുപത്തിയഞ്ചാമത്തെ പുസ്തകവും പതിനൊന്നാമത്തെ നോവലുമാണ് ‘തരകന്‍സ് ഗ്രന്ഥവരി’. എന്നാല്‍ ഇപ്പോഴും ഒരു കഥയോ നോവലോ എങ്ങനെ പരുവപ്പെട്ടുവരുന്നു എന്ന് കൃത്യമായി നിര്‍വ്വചിക്കാന്‍ കഴിയാറില്ല. ഏതെങ്കിലും ഒരു സ്വപ്നത്തില്‍ നിന്നോ ആശയത്തില്‍ pachakuthiraനിന്നോ അത് പതിയെ തുടങ്ങി വളര്‍ന്ന് വളര്‍ന്ന് അവസാന രൂപത്തില്‍ എത്തുകയാണ് പതിവ്. അതിനിടയില്‍ ആ കൃതിക്ക് വളരെയധികം രൂപപരിണാമം സംഭവിച്ചിട്ടുണ്ടാവും. ഒട്ടും നിനച്ചിട്ടില്ലാത്ത ശൈലിയും രൂപവും അതിനു കൈവരും. അങ്ങനെയാണ് ‘മഞ്ഞവെയില്‍ മരണങ്ങള്‍’ക്ക് ഒരു കുറ്റാന്വേഷണരൂപവും അല്‍-അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്നിവ ചേര്‍ന്ന് ‘ഇരട്ട’ നോവല്‍ എന്ന സങ്കല്പവും ഉണ്ടാവുന്നത്. തുടക്കത്തിലേ അങ്ങനെ പ്ലാന്‍ ചെയ്ത് കൊണ്ടുവരുന്നതല്ല എന്നര്‍ത്ഥം. രചനയുടെ ഏതോ ഒരു ഘട്ടത്തില്‍ വച്ച് കൃതി സ്വയം അതിന്റെ രൂപം കണ്ടെത്തുന്നു എന്നുവേണം പറയാന്‍. ഒരുകാര്യംമാത്രം ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഞാന്‍ എന്നെത്തന്നെ അനുകരിക്കാനോ ആവര്‍ത്തിക്കാനോ ആഗ്രഹിക്കുന്നില്ല. ഒരു രൂപവും ശൈലിയും ഭാഷയും ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ അതിനെ പൊളിച്ചുകളഞ്ഞ് പുതിയ ഒന്ന് ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. ആ പുതിയ രൂപം കണ്ടെത്താന്‍ വേണ്ടിയുള്ള കാത്തിരിപ്പ് ആണ് എന്റെ എഴുത്തുകാലം എന്ന് വേണമെങ്കില്‍ പറയാം. കഥയും സംഭവങ്ങളും കഥാപാത്രങ്ങളും ഒക്കെ നേരത്തെ മനസിനുള്ളില്‍ വന്നു നിറഞ്ഞുകഴിഞ്ഞിരിക്കും. പുതിയ ഒരു ശൈലിക്ക് വേണ്ടിയാണ് അവര്‍ കാത്തിരിക്കുന്നത്. അത് ശരിയായാല്‍ അവര്‍ക്ക് വേഗം അവരവരുടെ ഇരിപ്പിടങ്ങളില്‍ ചെന്നിരിക്കാന്‍ കഴിയും. അതുകൊണ്ടാണ് ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങളും’ ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങളും’ ഒരേ കഥാഭൂമികയും കഥാപാത്രങ്ങളും ആയിരിക്കേ തന്നെ അതിന്റെ രണ്ടിന്റെയും ശൈലി വേറിട്ടതായിരിക്കുന്നത്; അവയ്ക്കിടയില്‍ പത്തുവര്‍ഷത്തിന്റെ അകലം ഉണ്ടായത്.

സുദീര്‍ഘങ്ങളായ പതിനേഴ് അദ്ധ്യായങ്ങള്‍ ഉള്ള ഒരു നോവലിലൂടെ റമ്പാന്‍ ബൈബിളും പഴയ Textസെമിനാരിയും കേണല്‍ മണ്‍ട്രോയും ക്ലോഡിയസ് ബുക്കാനനും കായംകുളം ഫീലിപ്പോസ്റമ്പാനും പുലിക്കോട്ടില്‍ ഇട്ടൂപ്പ് മല്‍പാനും തിമ്മയ്യാപിള്ളയും ഒക്കെ വന്നു നിറയുന്ന ആദ്യത്തെ മലയാള ബൈബിള്‍ വിവര്‍ത്തനകാലം പറയുക എന്ന ആഗ്രഹത്തോടെയാണ് ഞാന്‍ തിരുവിതാംകൂര്‍ ചരിത്രത്തിലേക്ക് ഇറങ്ങുന്നതും വേണ്ടുന്നത്ര വിവരങ്ങള്‍ ശേഖരിക്കുന്നതും. എന്നാല്‍ വെറുതെ ഒരു ചരിത്രനോവല്‍ എഴുതുന്നതില്‍ എനിക്കൊട്ടും താത്പര്യം ഉണ്ടായിരുന്നില്ല. ചരിത്രത്തിന് എങ്ങനെ പുതിയ കാലത്തിനോട് സംവേദിക്കാനാവുന്നു, പുതിയ കാലത്തില്‍ പ്രസക്തമാകുന്നു എന്നിടത്തു മാത്രമാണ് ചരിത്രനോവലുകള്‍ക്ക് പ്രസക്തിയുണ്ടാവുന്നത്. അല്ലെങ്കില്‍ അത് വെറും പുരാണം പറച്ചില്‍ മാത്രമായിപ്പോകും. അതുകൊണ്ടുതന്നെ ഏറെ സമയം ചിലവഴിച്ച് ഞാന്‍ ശേഖരിച്ച വിവരങ്ങള്‍ അത്രയും എനിക്ക് പാഴും ശൂന്യവുമായി അനുഭവപ്പെട്ടു. എന്നാല്‍ അതിനിടയില്‍ എവിടെയൊക്കെയോ ‘തരകന്‍സ് ഗ്രന്ഥവരി’ക്ക് ആധാരമായ വിവരങ്ങള്‍ വീണുകിടപ്പുണ്ടായിരുന്നു എന്ന് പിന്നീട് ഞാന്‍ കണ്ടെത്തി. തിരുവിതാംകൂര്‍ ചരിത്രത്തിലെ ചെറിയൊരു ഏടിനെ വളരെ കൗതുകകരമായ രീതിയില്‍, പുതിയ കാലത്തില്‍ നമ്മള്‍ കേള്‍ക്കുകയും പിന്നെ മറന്നുകളയുകയും ചെയ്ത ചില സംഭവങ്ങളുമായി കൂട്ടിയിണക്കാനുള്ള ശ്രമം എന്നു വേണമെങ്കില്‍ തരകന്‍സ് ഗ്രന്ഥവരിയെ ഒറ്റവരിയില്‍ വിശേഷിപ്പിക്കാം.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മെയ്  ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മെയ്  ലക്കം ലഭ്യമാണ്‌

ബെന്യാമിന്റെ ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’ പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.