DCBOOKS
Malayalam News Literature Website

തരകന്‍സ് ഗ്രന്ഥവരിയെ സംബന്ധിച്ച് പുതിയ രഹസ്യം പങ്കുവെച്ച് ബെന്യാമിന്‍

ലോകസാഹിത്യത്തിലെ തന്നെ അത്യപൂര്‍വ്വമായ ഒരു നോവല്‍ പരീക്ഷണം
എന്ന സവിശേഷതയോടു കൂടി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ നോവല്‍ ‘തരകന്‍സ് ഗ്രന്ഥവരി’ യെ സംബന്ധിച്ച് പുതിയ രഹസ്യം പങ്കുവെച്ച് ബെന്യാമിന്‍. തരകൻസ് ഗ്രന്ഥവരിയെ സംബന്ധിച്ച് ഒരു ചെറിയ രഹസ്യം കൂടി ഇവിടെ പങ്കുവയ്ക്കുന്നു എന്ന ആമുഖത്തോടുകൂടിയാണ് ബെന്യാമിന്‍ ഫേസ്ബുക്കില്‍ പുസ്തകത്തെക്കുറിച്ചുള്ള ചെറിയൊരു വിവരണം പങ്കുവെച്ചത്.

”40 മനുഷ്യർ, 5 കത്തുകൾ, 17 ഓർമ്മക്കുറിപ്പുകൾ, ഒരു വീട്, കപ്പൽ, കുതിര, ഒരു നുള്ള് വിഷം, അമ്മീറ എന്ന അപ്പം, തീവണ്ടിനിലയം, ആശുപത്രി റെക്കോഡ്, പാ എന്നു പേരായ നോവൽ, ആലപ്പുഴ പടിയോല, പാൽപുസ്തകം… ഇത്രയും മനുഷ്യരുടെയും വസ്തുക്കളുടെയും കണ്ണിലൂടെയാണ് 120 ഗ്രന്ഥവരികൾ പൂർത്തിയാക്കുന്നത്”- ബെന്യാമിന്‍ കുറിച്ചു. 

ലോകപുസ്തകദിനത്തിലാണ് ഏറെ പുതുമകളുള്ള പുതിയ നോവല്‍ ബെന്യാമിന്‍ പ്രഖ്യാപിച്ചത്. പുസ്തക നിര്‍മ്മിതിയില്‍ തന്നെ ഇന്നോളം പരീക്ഷിച്ചിട്ടില്ലാത്ത മാതൃകയിലാകും പുസ്തകം പുറത്തിറങ്ങുക. 120 ഗ്രന്ഥവരികളിലൂടെയാണ് ആശയലോകം വായനക്കാര്‍ക്ക് മുന്‍പില്‍ ഇതള്‍വിരിയുക. Permutation and combination അനുസരിച്ച് 668950291344912705758811805409037 2586752746333138029810295671352301633557244962989366874165271984981308157637893214090552540858940812185989848111438965000596496052125696000000000000000000000000000 രീതിയിൽ തരകൻസ് ഗ്രന്ഥവരി വായിക്കാം എന്നാണ് ഒരു കണക്കുവിദ്വാൻ കണ്ടുപിടിച്ചത്. ആ അനന്തസാധ്യതയിലാണ് നിങ്ങൾ ഈ നോവൽ വായിക്കുന്നത്.

ചരിത്രവും മിത്തും ഭാവനയും പുതിയ കാലത്തിന്റെ ചോദ്യങ്ങളും ചേര്‍ത്തു കെട്ടുന്ന ഉദ്വേഗജനകമായ കഥയ്ക്കായി കാത്തിരിക്കൂ…

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.