ഗ്രാമികയിൽ ‘തപോമയിയുടെ അച്ഛൻ’ നോവൽ ചർച്ച
ഇ. സന്തോഷ് കുമാർ എഴുതിയ 'തപോമയിയുടെ അച്ഛൻ' നോവൽ ചർച്ച :
സാഹിതീ ഗ്രാമികയുടെ പ്രതിമാസ പരിപാടിയിൽ മാർച്ച് 8, ശനിയാഴ്ച്ച വൈകുന്നേരം 4.30നു ഇ. സന്തോഷ്‌കുമാർ എഴുതിയ ‘തപോമയിയുടെ അച്ഛൻ‘ എന്ന നോവലിന്റെ ചർച്ച നടക്കുന്നു. ഗ്രാമിക കുഴിക്കാട്ടുശ്ശേരിയിൽ വെച്ച് നടക്കുന്ന നോവൽ ചർച്ചയിൽ ഇ. സന്തോഷ് കുമാർ എഴുത്തും അനുഭവങ്ങളും പങ്കുവെക്കുന്നു. ബാലകൃഷ്‌ണൻ അഞ്ചത്ത് ആണ് ചർച്ചയുടെ അധ്യക്ഷത നിർവഹിക്കുന്നത്.
തങ്ങൾക്കുകൂടി വേരുറപ്പിക്കാനുള്ള ഒരു വാഗ്ദത്തഭൂമി സ്വപ്നംകാണുന്ന കുറേ മനുഷ്യരിലേക്കും വിചിത്രമായ അവരുടെ അനുഭവങ്ങളിലേക്കും അതുവഴി ഒരു നിഗൂഢലിപിയിലേക്കും വായനക്കാരെ കൊണ്ടുചെന്നെത്തിക്കുന്ന ‘തപോമയിയുടെ അച്ഛൻ’ നോവലിന്റെ അവതരണം ചടങ്ങിൽ ഡോ. സ്വപ്ന സി. കോമ്പാത്ത് നടത്തുന്നു.
ഏവരെയും ഗ്രാമിക സ്വാഗതം ചെയ്യുന്നു.
‘തപോമയിയുടെ അച്ഛൻ’ വാങ്ങുവാനായി ക്ലിക്ക് ചെയ്യൂ….