വിജയലക്ഷ്മിയുടെ ‘തമിഴ്പ്പാവ’ പ്രകാശനം ചെയ്തു
വിജയലക്ഷ്മിയുടെ 65 കവിതകളുടെ സമാഹാരം ‘തമിഴ്പ്പാവ‘ പ്രൊഫ. എം കെ സാനു കവി എസ് ജോസഫിന് നൽകി പ്രകാശനം ചെയ്തു. ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിഐസിസി ജയചന്ദ്രൻ അധ്യക്ഷനായി. ഡോ. എം എസ് മുരളി, എം വി ബെന്നി, മലയാളവിഭാഗം മേധാവി ഡോ. സുമി ജോയ് ഓലിയപ്പുറം എന്നിവർ സംസാരിച്ചു.വിജയലക്ഷ്മി നന്ദിപ്രകാശനം നടത്തി.വിജയലക്ഷ്മിയുടെ കവിതകൾ വിദ്യാർഥികൾ വേദിയിൽ ആലപിച്ചു.
വിജയലക്ഷ്മിയുടെ ഏറ്റവും പുതിയ 65 കവിതകളുടെ സമാഹാരമാണ് ‘തമിഴ്പ്പാവ‘. ഏറ്റവും പ്രിയമുള്ള ഏകാകിതയ്ക്ക്, യക്ഷി, ഒരു പാതിരാക്കാഴ്ച, സ്വപ്‌നസഞ്ചാരി, അക്കിത്തം, ശിലാദേവാലയം, നീയറിയാതെ, മാന്ത്രികന്റെ പാവ തുടങ്ങിയ കവിതകൾ.ഡി സി ബുക്‌സാണ് പ്രസാധകർ.
Comments are closed.