ഗുണ്ടര്‍ട്ടിനായി തലശ്ശേരിയില്‍ മ്യൂസിയം തുറന്നു
ആദ്യ മലയാളം – ഇംഗ്ലീഷ് നിഘണ്ടുവിന് രൂപം നല്‍കിയ ചരിത്രകാരനും ഭാഷാപണ്ഡിതനുമായ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ജീവിതകഥ പറയുന്ന മ്യൂസിയം (Gundert StoryTelling Museum) തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടര്‍ട്ട് ബംഗ്ലാവില്‍ തുറന്നു. 2.21 കോടി വിനിയോഗിച്ച് പ്രവൃത്തി പൂർത്തിയാക്കിയ മ്യൂസിയം മന്ത്രി പി എ മുഹമ്മദ് റിയാസ് പൈതൃക നഗരിക്ക് സമർപ്പിച്ചു.
ഗുണ്ടർട്ട് ചിത്രപഥങ്ങളും ജീവിതവും ഭാഷയും സാഹിത്യവും നിഘണ്ടു വ്യാകരണം, ഐതിഹാസിക രചനകൾ, ഹെർമൻ ലെെബ്രറി എന്നീ വിഭാഗങ്ങളിലായി മഹാനായ വഴികാട്ടിയുടെ ജീവിതവും രചനകളും സംഭാവനകളും മ്യൂസിയത്തിൽ വിവരിക്കുന്നുണ്ട്. പഴയ ബംഗ്ലാവിന്റെ തനിമ നിലനിർത്തിയാണ് മ്യൂസിയം രൂപകൽപ്പന ചെയ്‌തത്. ജർമനിയിലെ സർവകലാശാലകളുമായി ചേർന്ന് ഭാഷാ പഠനത്തിനും ഗവേഷണത്തിനും ഇവിടെ സൗകര്യമുണ്ടാകും. ജര്‍മ്മന്‍ മിഷനറിയായിരുന്ന ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ തലശ്ശേരിയിലെ ഭവനമായിരുന്ന ബംഗ്ലാവാണ് ഇപ്പോള്‍ ടൂറിസം വകുപ്പ് പൈതൃക മ്യൂസിയമാക്കി മാറ്റിയത്.
Comments are closed.