DCBOOKS
Malayalam News Literature Website

‘തലാശ്’ മാൽച്ച മഹലിനെപ്പറ്റി ഇതുവരെയാരും പറയാത്ത കഥ!

പതിനാലാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താനേറ്റ് ഭരിച്ച ഫിറോസ് ഷാ തുഗ്ലക്ക് നിർമ്മിച്ച മാൽച്ച മഹലിന് പറയാൻ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തിനുമപ്പുറം മഹൽ വേട്ടയാടിയത് ആരെയാണ്? ആരുടെ ജീവിതങ്ങളെയാണ്? അവർക്കൊക്കെ എന്താണ് സംഭവിച്ചത്? Textവർഷങ്ങൾക്കുശേഷം മഹലിലെ ഭയപ്പെടുത്തുന്ന ദുരൂഹതകൾക്കുത്തരം തേടിയെത്തിയ പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ ത്രിലോക് നാഥിന് പറയാനുള്ളത് മറ്റൊരു കഥയാണ്. മാൽച്ച മഹലിനെപ്പറ്റി ഇതുവരെയാരും പറയാത്ത കഥ പറയുകയാണ് ലിജിന്‍ ജോണിന്റെ ഏറ്റവും പുതിയ ക്രൈം ത്രില്ലര്‍ നോവല്‍ ‘തലാശ്’. ഡി സി ബുക്സ് മുദ്രണമായ ഡീസീ അപ്മാര്‍ക്കറ്റ് ഫിക്ഷനില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡിസി / കറന്റ് ബുക്‌സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.

എ.ഡി 1325 ല്‍ ഫിറൂസ് ഷാ തുഗ്ലക് ഡല്‍ഹിയില്‍ നിര്‍മിച്ച ഈ മാല്‍ച്ച മഹലിന് പറയാന്‍ ഒട്ടേറെ കഥകളുണ്ട്… ഒന്‍പത് അറകളുള്ള ഈ കെട്ടിടത്തിലിപ്പോഴും ചരിത്രം ഉറങ്ങുന്നുണ്ട്… യാഥാര്‍ത്ഥ്യങ്ങളോടൊപ്പം അല്‍പ്പം നിഗൂഢതകളും…അങ്ങനെയൊരു കഥയാണ് തലാശിന് പറയാനുള്ളത്. മാല്‍ച്ച മഹല്‍ വേട്ടയാടിയത് ആരെയാണ്…. ആരുടെയൊക്കെ ജീവിതങ്ങളാണ് ? അവര്‍ക്കൊക്കെ എന്താണ് സംഭവിച്ചത്? എങ്ങനെയാണ് ആ മഹല്‍ ഒരു ഹോണ്ടഡ് പ്ലേയ്‌സായി മാറിയത്? ഈ ദുരൂഹതകള്‍ക്ക് ഉത്തരം തേടിയെത്തിയ പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ത്രിലോക് നാഥിന് പറയാനുള്ളത് മറ്റൊരു കഥയാണ്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.