DCBOOKS
Malayalam News Literature Website

‘തലമുറകള്‍’ : പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

അമ്മക്ക് കൊടുക്കാനുള്ള
ഇരുനാഴി ഉരി!
വെളിച്ചപ്പെടുമ്പോള്‍
അടഞ്ഞ ശബ്ദത്തില്‍
അയാള്‍ ചോദിക്കും.
തരാം
തരാമെന്ന്
തലമുറകള്‍ തലയാട്ടും
വാളിന്മേല്‍ പണം വെക്കും
അതിന്റെ തൃപ്തിയില്‍
അരിയെറിഞ്ഞ്
അലറി
നിറഞ്ഞ ചിലമ്പൊലി
കാറ്റില്‍പ്പറത്തി
പടി കടന്ന്
പാടം കടന്ന്
കുണ്ടിത്തോടും
എടോഴിയും കടന്ന്
കണ്ടത്തില്‍
കാററിന്‍ ചോല
വട്ടംകൂടുന്ന
വെയില്‍ ചായുന്നേരം
അയാള്‍
ആലിന്‍ കടയ്ക്കലേക്ക് പായും
കറുങ്ങലിച്ചുപോകും
കുന്നിന്റെ പടിഞ്ഞാറ്റയില്‍
ചുകന്ന സന്ധ്യ.

പൂര്‍ണ്ണരൂപം 2023 ഏപ്രില്‍ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രില്‍ ലക്കം ലഭ്യമാണ്‌

Comments are closed.