പുതിയ ആശയലോകത്തിന്റെ വൈവിദ്ധ്യങ്ങള്‍
പി.എസ്. ജയന്‍ രചിച്ച തലതെറിച്ച ആശയങ്ങള്‍ എന്ന കൃതിയെക്കുറിച്ച് എന്‍.ഇ.സുധീര്‍ എഴുതിയത്.
ഇത് നോണ്‍ ഫിക്ഷന്‍ കൃതികളുടെ കാലമാണ്. പാശ്ചാത്യലോകത്ത് അത്തരം പുസ്തകങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്. നോണ്‍ ഫിക്ഷന്‍ എന്നതിന് ഒരു സമാനപദം പോലും മലയാളത്തില്‍ ഇതുവരെ പ്രചാരത്തില്‍ വന്നിട്ടില്ല! വസ്തുതകളുടെ പുസ്തകം എന്ന് തല്‍ക്കാലം ഞാനിവിടെ ഉപയോഗിക്കുന്നു. ആ രംഗത്തേക്കുള്ള ശക്തമായ ചുവടുവെയ്പാണ് പി.എസ്.ജയന്‍ രചിച്ച ‘തലതെറിച്ച ആശയങ്ങള്‍‘ എന്ന പുസ്തകം.
ആശയങ്ങളുടെ കുരുക്കിലാണ് മാനവരാശി ഇന്നിപ്പോള്‍ അകപ്പെട്ടിരിക്കുന്നത്. എത്രമാത്രം പുതിയ ആശയങ്ങളാണ് നമുക്കുചുറ്റം വലംവെച്ചു കൊണ്ടിരിക്കുന്നത്! ആശയനിര്‍മ്മാണത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണമായ മുന്നേറ്റത്തെ ചെറിയതോതില്‍ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം. ഇന്നത്തെ ആശയങ്ങള്‍ക്ക് ഭൂതവും ഭാവിയുമില്ല. അവ വര്‍ത്തമാന കാലത്തിന്റെ അവസ്ഥകളെ പ്രകോപിപ്പിച്ച് കടന്നു പോവുകയാണ്. നിശ്ചിതമായ ഏതെങ്കിലും അളവുകോലുകളാല്‍ അവയെ തിട്ടപ്പെടുത്താനാവുകയുമില്ല. അവ ഏതെങ്കിലും ഒരു വിഷയത്തിന്റെ ഭൂമിശാസ്ത്രത്തിനകത്ത് ഒതുങ്ങുനില്‍ക്കാനും തയ്യാറല്ല. വിചിത്രമായ ഈ ആശയവിസ്‌ഫോടനത്തെ അടുത്തറിയാനാണ് ഗ്രന്ഥകാരന്‍ വായനക്കാരെ സഹായിക്കുന്നത്. പുതിയ ആശയലോകത്തിന്റെ വൈവിദ്ധ്യം ഈ കൃതി ഒപ്പിയെടുക്കുന്നുണ്ട്. അവയുടെ പ്രാധാന്യം രേഖപ്പെടുത്തുന്നതില്‍ ‘തലതെറിച്ച’ ചില മുന്‍ധാരണകള്‍ തടസ്സം നില്‍ക്കുന്നതായി അനുഭവപ്പെട്ടു. ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന വാക്കുകളില്‍ അനാവശ്യമായി ശ്രദ്ധ പതിപ്പിച്ചു എന്നൊരു തോന്നലും എനിക്കുണ്ട്. തീര്‍ച്ചയായും മലയാളത്തിലെ ഒരു സുപ്രധാന ചുവടുവെയ്പാണ് ഈ അന്വേഷണം. ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളെ മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ജയന്‍.
Comments are closed.