‘തക്കക്കേട്’ അതിജീവനത്തിന്റെ ഓർമ്മപുതുക്കൽ
അനീഷ് ഫ്രാന്‍സിസിന്റെ ‘തക്കക്കേട്’ എന്ന നോവലിന് ജിയോ ജോര്‍ജ് എഴുതിയ വായനാനുഭവം
ചരിത്രം എടുത്തു നോക്കിയാൽ 1924നു ശേഷം തുടരെ രണ്ട് വർഷമാണ് (2018 & 2019) കേരളം പ്രളയത്തെ നേരിട്ടത്. ഇരച്ചെത്തിയ പ്രളയജലത്തിന് മുന്നിൽ ആദ്യത്തെ പകപ്പിന് ശേഷം ഒറ്റക്കെട്ടായി നീന്തിക്കയറിയ കേരളജനതയുടെ ചരിത്രം ഒരുപിടി കഥകൾ കൂടിയാണ് സമ്മാനിക്കുന്നത്. പ്രളയം ആസ്‌പദമാക്കിയ രതീഷ് ബാബുവിന്റെ നീ എന്നോട് കൂടെ പറുദീസയിൽ ഇരിക്കും എന്ന നോവലിനും , 2018 Everyone is a Hero ‘ എന്ന സിനിമക്ക് ശേഷം വായിക്കാനിടയായ നോവലാണ് അനീഷ് ഫ്രാൻസിസിന്റെ തക്കക്കേട്.
അതിജീവനത്തിന്റെ ഓർമ്മ പുതുക്കൽ എന്നൊരു അടിക്കുറിപ്പാണ് തക്കക്കേട് എന്ന നോവലിന് നൽകാൻ കഴിയുന്നത്. ഡി സി ബുക്സ് പ്രസീദ്ധീകരിച്ച തക്കക്കേട് കഥയും കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണെന്ന് എത്രയൊക്കെ വാദിച്ചാലും വലിയൊരു അംശവും യഥാർഥ്യമാണെന്നത് മറച്ചു വെക്കാനാവാത്ത സത്യമാണ്. Survival Thriller- കൾ കണ്ട് ശീലിച്ചവർക്ക് മുന്നിലേക്ക് മനുഷ്യന്റെ വികാരങ്ങളെയും, ചിന്തകളെയും സ്വാധീനിക്കാനാവുന്ന വിധം യഥാർഥ്യത്തെ കൂട്ടിയിണക്കി ഒരു കഥ പറിച്ചു നടുന്നത് ചെറിയൊരു കാര്യമല്ല. നോവലിന്റെ രൂപവും ഭാവവും സ്വീകരിച്ച് അതിജീവനത്തെ അവതരിപ്പിച്ച രീതി, ചുറ്റുപാടുകൾ, കഥാപാത്രങ്ങൾ അവർക്കിടയിലെ ബന്ധം. കഥയിൽ മെല്ലെ ഇൻജെക്ട് ചെയ്യുന്ന ഭീതി, ആകാംക്ഷ, രോമാഞ്ചമുണ്ടാക്കുന്ന സന്ദർഭങ്ങളടക്കം അനേകം ഘടകങ്ങൾ ഉണ്ടാവും.
ലൈറ്റ് റീഡിങ്ങ് ഗണത്തിൽ ഉൾപെടുത്താവുന്ന ഒരു നോവലായതിനാൽ വായനക്കാരെ കൂടതൽ ആകർഷിക്കുമെന്ന് വിശ്വസിക്കുന്നു.
Comments are closed.