DCBOOKS
Malayalam News Literature Website

മീന്‍രുചികളുടെ അപൂര്‍വ്വ പുസ്തകം , റസല്‍ ഷാഹുലിന്റെ ‘രുചി മീന്‍ സഞ്ചാരം’ പ്രകാശനം ചെയ്തു

രുചി മീന്‍ സഞ്ചാരം | റസൽ ഷാഹുൽ | DC Books

റസല്‍ ഷാഹുലിന്റെ രുചി മീന്‍ സഞ്ചാരം എന്ന യാത്രാവിവരണ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ്. https://dcbookstore.com/books/ruchi-meen-sancharamമിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, എം. മുകുന്ദന്‍, സി വി ബാലകൃഷ്ണന്‍, എം എ ബേബി, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ എംപി, , സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, എം.പി. അബ്ദു സമദ് സമദാനി, മലയാള മനോരമ തൃശൂര്‍ ചീഫ് ന്യസ് എഡിറ്റര്‍ പി.എ.കുര്യാക്കോസ്, ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര, മാന്ത്രികന്‍ ഗോപിനാഥ് മുതുകാട്, ചലച്ചിത്ര ഛായാഗ്രാഹകന്‍ വേണു, നടനും സംവിധായകനുമായ ജോയ് മാത്യു, ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസ് , ബിനോയ് കെ.ഏലിയാസ് ( മനോരമ , ട്രാവലര്‍ ), നടന്മാരായ ബിജു മേനോന്‍, ജയസൂര്യ, പത്രപ്രവര്‍ത്തക യുണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, പുസ്തകത്തിന്റെ രചയിതാവ് റസല്‍ ഷാഹുല്‍ എന്നിവര്‍ ചങ്കെടുക്കുന്നു.Laljose Biju Menon Maniyambath Mukundan Gopinath Muthuka Joy Mathew M A Baby Jayasurya

Posted by DC Books on Monday, 19 October 2020

കേരളത്തിലെ നാട്ടുമീനുകളുടെ ചരിത്രം പറയുന്ന റസല്‍ ഷാഹുലിന്റെ ‘രുചി മീന്‍ സഞ്ചാരം’ പ്രകാശനം ചെയ്തു. മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ എംപിയ്ക്ക് കൈമാറിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്.

നല്ല രുചിയുള്ള നാട്ടുമീന്‍ കറികളുടെ രുചിക്കൂട്ടുകളും കേരളവും മീനുകളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ കഥയും പുസ്തകം പറയുന്നു. മലയാളത്തില്‍ ഇത്തരമൊരു പുസ്തകം ആദ്യമാണെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ കരയിലും വെള്ളത്തിലുമായി സഞ്ചരിച്ചാണ് റസല്‍ ഷാഹുല്‍ പുസ്തകം തയ്യാറിക്കിയിരിക്കുന്നത്.

ആറടി മീളമുള്ള മീന്‍ മുതല്‍ ചെറുവിരലിന്റെ വലിപ്പമുള്ള മീന്‍ വരെ വലയിലാക്കുന്ന രീതികളും, നാട്ടില്‍ നിന്നും അന്യംനിന്നു പോകുന്ന മീന്‍പിടുത്ത രീതികളുമൊക്കെ റസല്‍ ഷാഹുല്‍ തന്റെ പുസ്തകത്തില്‍ വിശദമാക്കുന്നു.

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.