വിദ്യയുടെ വെളിച്ചം പകര്‍ന്ന അധ്യാപകര്‍ക്കായി ഒരുവട്ടംകൂടി
ഇന്ന് സെപ്റ്റംബര്‍ അഞ്ച്, ദേശീയ അധ്യാപക ദിനം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും പ്രഗല്‍ഭനായ അധ്യാപകനും എഴുത്തുകാരനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് നാം അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തെ പോലെ ഗുരുഭൂതരായ നിരവധി പേര്‍ നമുക്കുമുണ്ട്. കുട്ടിക്കാലം മുതല്‍ അറിവിന്റെയും അക്ഷരങ്ങളുടെയും സാഹിത്യത്തിന്റെയും ലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തിയവര്‍. വിദ്യയുടെ വെളിച്ചം നമുക്കായി പകര്‍ന്ന് തന്ന ആ അധ്യാപകര്‍ ചൊല്ലിപ്പഠിപ്പിച്ച പാഠങ്ങളെല്ലാം ഇന്നും മനസ്സില്‍ തെളിയാറില്ലേ…ആ പാഠപുസ്തകങ്ങളില്‍ അവരുടെ ശബ്ദം മുഴങ്ങിക്കേള്‍ക്കാറില്ലേ…
ഈ ദിനം നമ്മുടെ പ്രിയപ്പെട്ട അധ്യാപകരെ ഓര്‍മ്മിക്കുന്നതിനും ആദരിക്കുന്നതിനും വിനിയോഗിക്കാം. ശാസിച്ചും ശിക്ഷിച്ചും നമ്മെ വളര്‍ത്തി വലുതാക്കിയ ആ കരങ്ങളില്‍ ഒരു സ്‌നേഹസമ്മാനം സമര്‍പ്പിക്കാം. ബാല്യകാല സ്മരണകള്‍ നിറയുന്ന, ഒരു ഗുരുദക്ഷിണ.
ഡി.സി ബുക്‌സ് പുറത്തിറങ്ങുന്ന ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ പഠിച്ച വിദ്യാലയത്തിനും പഠിപ്പിച്ച അദ്ധ്യാപകര്‍ക്കും സമ്മാനിക്കൂ…ഈ ദിനം അവിസ്മരണീയമാക്കൂ…
Comments are closed.