എഴുതുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്: തസ്ലീമ നസ്രിന്‍
മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് എഴുതിത്തുടങ്ങിയതെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രിന്‍. പുഴക്കല്‍ ശോഭാസിറ്റിയില്‍ പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.
പലരും തന്നെ മതവിദ്വേഷിയായാണ് കാണുന്നത്. പലയിടത്തും തന്റെ പുസ്തകത്തിലെ പലകാര്യങ്ങളും എടുത്തുമാറ്റിയാണ്പ്രസിദ്ധീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പെന്‍ക്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച സ്പ്ലിറ്റ് എ ലൈഫ് എന്ന പുസ്തകത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന കേരള സന്ദര്‍ശനത്തിനിടെയാണ് തസ്ലീമ എത്തിയത്. കവി ശ്യാം സുധാകര്‍ തസ്ലീമയുമായി മുഖാമുഖം നടത്തി.
Comments are closed.