എഴുത്തുകാരി തസ്ലീമ നസ്‌റിനെതിരേ ട്രോളുകള്‍
സാമൂഹിക മാധ്യമത്തിലൂടെ തെറ്റായ ചിത്രം പ്രചരിപ്പിച്ച ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിനെതിരേ ട്രോളുകള്‍. മുസ്ലീം പുരോഹിതന്‍ കാഷായ വസ്ത്രം ധരിച്ചയാള്‍ക്കു മദ്യം ഒഴിച്ചുകൊടുക്കുന്ന ചിത്രമായിരുന്നു തസ്ലീമ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് യഥാര്‍ഥ ചിത്രമല്ലെന്നും ഫോട്ടോഷോപ്പില്‍ തിരിമറി ചെയ്തതാണെന്നും കണ്ടെത്തിയതോടെയാണു തസ്ലീമയ്‌ക്കെതിരെ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.
പുരോഹിതന്‍ മദ്യം ഒഴിച്ചുകൊടുന്നുണ്ടെങ്കിലും അത് ഗ്ലാസിലേക്ക് വീഴുമ്പോള്‍ നിറമില്ലാതായതാണ് ചിത്രം കൃത്രിമമാണെന്നു തെളിയാനുള്ള കാരണം. യഥാര്‍ഥ ചിത്രവും തസ്ലീമ പോസ്റ്റു ചെയ്ത ചിത്രവും സഹിതം ഹോക്‌സ് സ്ലേയര്‍ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. തസ്ലീമ ഫോട്ടോഷോപ്പ് പരീക്ഷിച്ചു. വെള്ളം മദ്യമായി എന്ന തലക്കെട്ടോടെയാണ് അവര്‍ വാര്‍ത്ത പോസ്റ്റ് ചെയ്തത്.
ഇതാദ്യമായല്ല തസ്ലീമ വിവാദങ്ങളില്‍പ്പെടുന്നത്. ലാസ്‌വേഗാസ് വെടിവെയ്പ്പിനു പിന്നാലെ ട്വിറ്ററിലിട്ട പോസ്റ്റും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു
Comments are closed.